Veena George: കോഴിക്കോട് മെഡിക്കല്‍ കോളേജ് അക്രമം; ഡിഎംഒയോട് റിപ്പോര്‍ട്ട് ചോദിക്കും: മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് മെഡിക്കല്‍ കോളേജ്(Kozhikode Medical College) അക്രമത്തില്‍ ഡിഎംഒയോട് റിപ്പോര്‍ട്ട് ചോദിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്(Veena George). അതേസമയം, മാഗ്‌സസെ അവാര്‍ഡ് വിഷയത്തില്‍ അഭിപ്രായം പറയേണ്ടത് താനല്ലെന്നും വിഷയത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അറിവ് പകരുന്നവര്‍ക്ക് ആദരം; അധ്യാപക ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

അധ്യാപക ദിനാശംസകള്‍(Teacher’s Day wishes) നേര്‍ന്ന് മുഖ്യമന്ത്രി പിണരായി വിജയന്‍(Pinarayi Vijayan). അറിവും നൈപുണ്യവും കൈമുതലായ ഭാവിതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നവരാണ് നമ്മുടെ അധ്യാപകരെന്നും കേരളം കൈവരിച്ച സാമൂഹിക പുരോഗതിക്ക് പുറകിലും അധ്യാപകരുടെ വലിയ സംഭാവനകളുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍(Facebook) കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇന്ന് അധ്യാപക ദിനം. അറിവും നൈപുണ്യവും കൈമുതലായ ഭാവിതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നവരാണ് നമ്മുടെ അധ്യാപകര്‍. കേരളം കൈവരിച്ച സാമൂഹിക പുരോഗതിക്ക് പുറകിലും അധ്യാപകരുടെ വലിയ സംഭാവനകളുണ്ട്. നമ്മുടെ വിദ്യാഭ്യാസ മേഖല വലിയ മുന്നേറ്റങ്ങളുണ്ടാക്കിയത് അധ്യാപകരുടെ നിസ്വാര്‍ത്ഥ സേവനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്.

കേരളത്തെ വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കി വാര്‍ത്തെടുക്കാന്‍ വിവിധ നടപടികള്‍ സ്വീകരിച്ചുവരികയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. പൊതുവിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ചക്ക് ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ കാലയളവില്‍ നമ്മുടെ വിദ്യാഭ്യാസ മേഖലയിലുണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ച നേടിയത് അധ്യാപകരുടെ സേവനത്തിന്റെ പിന്‍ബലത്തിലാണ്. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിബന്ധങ്ങളെ മറികടന്നും നമുക്ക് മുന്നേറാനായി. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടാനും ഇത് വഴിവെച്ചു.

അധ്യാപകരുടെ ഈ മഹത്തായ സേവനത്തെ ഓര്‍മ്മിക്കാനും നമ്മുടെ വിദ്യാഭ്യാസ രംഗത്തെ മികവുറ്റതാക്കാന്‍ അവരെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ക്രിയാത്മക ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും ഈ ദിവസം പ്രചോദനമാകട്ടെ. കേരള സമൂഹത്തിന്റെ പുരോഗതിക്കായി പ്രയത്‌നിക്കുന്ന എല്ലാ അധ്യാപകര്‍ക്കും അഭിവാദ്യങ്ങള്‍. മികവിന്റെ കേന്ദ്രമായി കേരളത്തെ മാറ്റിയെടുക്കാന്‍ നമുക്കൊരുമിച്ചു മുന്നേറാം. ഈ അധ്യാപക ദിനം അതിനുള്ള ശക്തി പകരട്ടെ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here