Olan: ഓണസദ്യ കെങ്കേമമാക്കാൻ ഓലൻ ഇങ്ങനെ തയാറാക്കി നോക്കൂ…

മറ്റൊരു ഓണക്കാലം കൂടി വരവായി. ഓണം(onam) എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം ഓടി എത്തുന്നത് സദ്യ(sadya) തന്നെയാകും. ഓണത്തിന്റെ പ്രധാന ആകർഷണവും സദ്യതന്നെ. ഓണസദ്യയിലെ പ്രധാന വിഭവമായ ഓലൻ(olan) എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

വേണ്ട ചേരുവകൾ…

കുമ്പളങ്ങ ഒരു ചെറിയ കഷ്ണം
പച്ചമുളക്- 2 എണ്ണം
വൻപയർ ഒരു പിടി
എണ്ണ ഒരു സ്പൂൺ
കറിവേപ്പില ആവശ്യത്തിന്
തേങ്ങ പാൽ അരമുറി തേങ്ങയുടെ പാൽ

Add this olan recipe to your Onam Sadhya meal - The Economic Times

തയ്യാറാക്കുന്ന വിധം

തേങ്ങ പാൽ പിഴിഞ്ഞ് ആദ്യത്തെ പാൽ എടുത്തു മാറ്റിവയ്ക്കുക. രണ്ടാംപാലും, മൂന്നാം പാലും എടുക്കുക. വൻപയർ പകുതി വേവാകുമ്പോൾ കുമ്പളങ്ങയും പച്ചമുളക് കീറിയതും ഇട്ടു വേവിക്കുക.

നല്ലപോലെ വെന്തു ഉടയുമ്പോൾ ഉപ്പ് ചേർക്കുക. ചെറു തീയിൽ തേങ്ങാപാൽ ചേർത്ത് ഇളക്കുക. ഒന്നു ചൂടാകുമ്പോൾ അടുപ്പിൽ നിന്നും ഇറക്കി എണ്ണയും കറിവേപ്പിലയും ചേർക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News