Kanjirappally: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി(Kanjirappally) മാനിടംകുഴി സ്വദേശിയായ താവൂര്‍ വീട്ടില്‍ അനന്തു രമേശ് ആണ് മരിച്ചത്. 31 വയസ്സായിരുന്നു. രാവിലെ 6 മണിയോടെ കാത്തിരപ്പള്ളി കാളകെട്ടി ഷാപ്പിന്‍ പടിയിലാണ് സംഭവം. ബസ് കണ്ടക്ടറായ രമേശ് രാവിലെ ജോലിക്ക് പോകുംമ്പോഴാണ് അപകടം സംഭവിച്ചത്.

കാല്‍നടയാത്രികരെ ഇടിച്ചിട്ട ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍. കാല്‍നടയാത്രികരായ രാവിലെ പള്ളിയിലേക്ക് പോവുകയായിരുന്ന കാളകെട്ടി അടിവാരത്ത് ബേക്കറി നടത്തുന്ന ഈറ്റത്തോട് സാബുവിനും ഭാര്യക്കുമാണ് പരിക്കേറ്റത്. ഇവര്‍ ചികിത്സ തേടി.

ലക്‌നൗവില്‍ ഹോട്ടലില്‍ തീപിടിത്തം; രണ്ടുപേര്‍ മരിച്ചു

ലക്‌നൗവില്‍(Lucknow) ഹോട്ടലില്‍ തീപിടിത്തം. ആളുകളെ ഒഴിപ്പിക്കുന്നു. 2 മരണം റിപ്പോര്‍ട്ട് ചെയ്തു. ഏഴുപേര്‍ക്ക് പരുക്കേറ്റു. ഹാത്രസ്ഗഞ്ചിലെ ലെവാന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. നിരവധി പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഹോട്ടലിന്റെ ചില്ലുകളും ഇരുമ്പ് ജനാലകളും അറുത്താണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

രണ്ടാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് മറ്റിടങ്ങളിലേക്ക് തീ വ്യാപിച്ചു. നിരവധി ആംബുലന്‍സുകളും അഗ്‌നിശമനസേന വാഹനങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രക്ഷാദൗത്യം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News