Palakkad: പന്നിമടയില്‍ കാട്ടാനയിറങ്ങി; പടക്കം പൊട്ടിച്ച് ആനയെ കാട്ടിലേക്ക് കയറ്റി

പാലക്കാട്(Palakkad) മലമ്പുഴയ്ക്കടുത്ത പന്നിമടയില്‍ കാട്ടാനയിറങ്ങി. പ്രദേശവാസിയായ പാര്‍ത്ഥസാരഥിയുടെ നെല്‍പ്പാടത്താണ് ഇന്ന് രാവിലെ കാട്ടനയെത്തിയത്. പിന്നീട് വനം വകുപ്പുകാര്‍ എത്തി പടക്കം പൊട്ടിച്ചാണ് ആനയെ കാട്ടിലേക്ക് കയറ്റിയത്.

മലമ്പുഴ പന്നിമടയിലെ കാഴ്ചയാണിത്. രാവിലെ എട്ടു മണിയോടെയാണ് സംഭവം. കര്‍ഷകന്‍ പാര്‍ത്ഥസാരഥിയുടെ വയലില്‍ കാട്ടാന നിലയിറപ്പിച്ചിരിക്കുന്നു. കര്‍ഷകന്‍ ആദ്യം പാട്ടകൊട്ടി ശബ്ദമുണ്ടാക്കി ആനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഒറ്റയാന്‍ കൃഷിയിടത്തില്‍ തന്നെ തുടര്‍ന്നു.

പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ചാണ് കാട്ടാനയെ തുരത്തിയത്. ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസമായി കാട്ടാനശല്യം രൂക്ഷമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News