ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ഫലം ഇന്ന്

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ഫലം ഇന്ന്. ഇന്ത്യന്‍ വംശജനായ ഋഷി സുനകും ലിസ് ട്രസ്സും തമ്മിലാണ് മത്സരം. ഇന്ത്യന്‍ സമയം വൈകീട്ട് 5 മണിയോടെ ഫലം അറിയാം. ലിസ് ട്രസ്സ് ജയിച്ചാല്‍ ബ്രിട്ടന്‍റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയാകും ലിസ്.

റിഷി സുനകോ ലിസ് ട്രസ്സോ ‍ബോറിസ് ജോണ്‍സണ് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി പഥത്തിലേക്കാര് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇന്ത്യന്‍ സമയം വൈകീട്ട് 5 മണിയോടെ അറിയാം. 8 ആ‍ഴ്ച നീണ്ടുനിന്ന പ്രചാരണ പരിപാടികള്‍ക്കും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കും ശേഷമാണ് പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കാനൊരുങ്ങുന്നത്.

ഇന്ത്യന്‍ വംശജനും മുന്‍ ധനമന്ത്രിയുമായ റിഷി സുനക്  പ്രധാനമന്ത്രിയായാല്‍ അത് പുതിയ ചരിത്രമാകും . പകരം മുന്‍ വിദേശകാര്യ മന്ത്രി ലിസ് ട്രസാണ് വിജയിക്കുന്നതെങ്കില്‍ ബ്രിട്ടന്റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയാകും അവര്‍. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടിയുടെ തലപ്പത്തേക്കെത്തുന്ന നേതാവാണ് സ്വാഭാവികമായി പ്രധാനമന്ത്രിയാകും.

തുടക്കത്തില്‍ വലിയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന സുനക് തിരഞ്ഞെടുപ്പിന് ശേഷം അത്രത്തോളം വിശ്വാസം പുലര്ത്തുന്നില്ല. ലിസ് ട്രസ് പ്രധാനമന്ത്രിയാകുമെന്നാണ് ഭൂരിഭാഗം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളും പ്രതീക്ഷിക്കുന്നത്. 160000 ടോറി അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. റിട്ടേണിങ്ങ് ഓഫിസര്‍ സര്‍ ഗ്രഹാം ബ്രാഡി വിജയിയെ പ്രഖ്യാപിക്കും.

വിജയി എലിസബത്ത് രാജ്ഞി കോണ്‍ഫറന്‍സ് സെന്‍ററില്‍ ഹ്രസ്വ പ്രസംഗം നടക്കും. നാളെ സ്ഥാനമൊ‍ഴിഞ്ഞ ബോറിസ് ജോണ്‍സണ്‍ വിടവാങ്ങല്‍ പ്രസംഗം നടത്തും. തുടര്‍ന്ന് പുതിയ പ്രധാനമന്ത്രി സ്ഥാനമേല്‍ക്കും. 96 വര്‍ഷത്തെ ചരിത്രം തിരുത്തി ബക്കിങ്ഹാം പാലസിലല്ലാതെ സത്യപ്രതിജ്ഞ ചെയ്യുന്ന പ്രധാനമന്ത്രിയാകും ഇന്ന് പ്രഖ്യാപിക്കപ്പെടുന്ന വിജയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News