Hijab Case: ഹിജാബ് കേസ്; അല്പസമയത്തിനകം സുപ്രീംകോടതി വാദം കേള്‍ക്കും

ഹിജാബ് കേസില്‍(Hijab Case) ഉച്ചയ്ക്ക് 2 മണിക്ക് സുപ്രീംകോടതി(Supreme court) വാദം കേള്‍ക്കും. കേസ് നാളത്തേക്ക് മാറ്റണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേസ് മാറ്റണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക സര്‍ക്കാര്‍ തീരുമാനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

കേസില്‍ നോട്ടീസ് അയച്ചെങ്കിലും കര്‍ണാടക സര്‍ക്കാര്‍ മറുപടി സത്യവാംങ്മൂലം നല്‍കിയിട്ടില്ല. സത്യവാംങ്മൂലം ഈ കേസില്‍ നല്‍കേണ്ട സാഹചര്യമില്ലെന്ന് കര്‍ണാടക സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത അറിയിച്ചു. സത്യവാംങ്മൂലം നല്‍കാനായി സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ മറുപടി. ഹിജാബ് കേസ് പരിഗണിക്കുമ്പോള്‍ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശബരിമല കേസില്‍ ഒമ്പതംഗ ഭരണഘടനാബെഞ്ചിന് വിട്ടത് കോടതി പരിഗണിക്കണമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ദുഷ്യന്ത് ദവേ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ വര്‍ധിച്ചുവരുന്ന തെരുവ് നായ ആക്രമണം; ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

കേരളത്തില്‍(Kerala) തെരുവ് നായ ശല്ല്യം(Street dog attack) തടയാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി(Supreme court) വെള്ളിയാഴ്ച പരിഗണിക്കും. കുട്ടികളെയും വഴിയാത്രക്കാരെയും തെരുവ് നായ്ക്കള്‍ ആക്രമിക്കുകയാണെന്നും കേരളം ഗോഡ്‌സ് ഓണ്‍ കണ്‍ട്രിക്ക് പകരം ഡോഗ്‌സ് ഓണ്‍ കണ്‍ട്രിയായി മാറുകയാണെന്നും ഹര്‍ജിക്കാരന് വേണ്ടി അഭിഭാഷകന്‍ വി.കെ.ബിജു ചീഫ് ജസ്റ്റിസ് കോടതിയില്‍ ചൂണ്ടിക്കാട്ടി.

സമീപ ദിവസങ്ങളില്‍ തെരുവ് നായ്ക്കളുടെ ആക്രമണം സംബന്ധിച്ച വിവരങ്ങളും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതോടെയാണ് കേസ് വെള്ളിയാഴ്ച കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു.ലളിത് വ്യക്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here