Hemant Soren: ജാര്‍ഖണ്ഡില്‍ വിശ്വാസ വോട്ട് നേടി ഹേമന്ദ് സോറന്‍

രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ജാര്‍ഖണ്ഡില്‍(Jharkhand) വിശ്വാസ വോട്ട് നേടി ഹേമന്ദ് സോറന്‍(Hemant Soren). പ്രത്യേക സമ്മേളനം ചേര്‍ന്നാണ് വിശ്വാസ വോട്ടെടുപ്പ് നേടിയത് . മുഖ്യമന്ത്രിയുടെ അയോഗ്യത വിഷയത്തില്‍ തീരുമാനം നീളുന്ന സാഹചര്യത്തിലാണ് പ്രത്യേക സമ്മേളനം ചേര്‍ന്നത് . നിലവില്‍ ഹേമന്ദ് സോറന്‍ സര്‍ക്കാരിന് ഭരണത്തില്‍ തുടരാനുള്ള അംഗബലമുണ്ട്.

ഖനന ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ ഹേമന്ത് സോറനെ അയോഗ്യനാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടും ഗവര്‍ണര്‍ രമേഷ് ബെയ്‌സ് ഇനിയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, ബിജെപി വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. ഹേമന്ത് സോറന് അനുകൂലമായി 48 എംഎല്‍എമാര്‍ ആണ് വോട്ട് ചെയ്തത്.

ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി അശോക് ഗെലോട്ട്

അശോക് ഗെലോട്ട്(Ashok Gehlot) ശശി തരൂരിനെ(Shashi Tharoor) കണ്ടു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തരൂര്‍ മത്സരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയായിരുന്നു കൂടിക്കാഴ്ച. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന് കൂടിക്കാഴ്ചയില്‍ ഗെലോട്ട് ആവശ്യപ്പെട്ടു. ഗെലോട്ട് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാണെന്ന സൂചനകള്‍ക്കിടെയാണ് കൂടിക്കാഴ്ച.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News