KUFOS: കുഫോസ് വിദ്യാര്‍ത്ഥികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഫെല്ലോഷിപ്പ്

ലോകത്തിലെ ഏറ്റവും മിടുക്കരായ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ യൂറോപ്പില്‍ പി.ജി.പഠനത്തിന് അവസരം നല്‍കുന്ന യൂറോപ്യന്‍ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് (Erasmus Mundus) ഫെല്ലോഷിപ്പ് കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയിലെ (KUFOS) രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ലഭിച്ചു. ഫിഷറീസ് സയന്‍സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ ഗായത്രി സി.എസ്, കാവ്യാ ഷിബു എന്നിവര്‍ക്കാണ് ഇറാസ്മസ് മുണ്ടസ് ഫെല്ലോഷിപ്പ് ലഭിച്ചത്.

അക്വാകള്‍ച്ചറും പരിസ്ഥിതിയും സമൂഹവും എന്ന വിഷയത്തില്‍ സ്‌കോട്ട്‌ലാന്റ്, ഫ്രാന്‍സ്, ഗ്രീസ് എന്നീ രാജ്യങ്ങളിലെ സര്‍വ്വകലാശാലകളില്‍ ( ഒരു സര്‍വ്വകലാശാലയില്‍ ആറ് മാസത്തെ ഒരു സെമസ്റ്റര്‍ വീതം) മാസ്റ്റേഴ്‌സ് ബിരുദപഠനത്തിനാണ് ഗായത്രിക്കും കാവ്യക്കും ഫെല്ലോഷിപ്പ് ലഭിച്ചിരിക്കുന്നത്. പഠനത്തിന് വേണ്ടിവരുന്ന മുഴുവന്‍ ചെലവും യൂറോപ്യന്‍ യൂണിയന്‍ വഹിക്കും ( 50 ലക്ഷം രൂപ വീതം). പിറവം തൊട്ടൂര്‍ നെല്ലിയ്ക്കാക്കുന്നേല്‍ എന്‍.കെ.ഷിബുവിന്റെയും സിന്ധുവിന്റെയും മകളാണ് കാവ്യാ ഷിബു. തോപ്പുംപടി മുണ്ടംവേലി പരേതനായ സി.ആര്‍.സുധീറിന്റെയും പി.കെ.ശ്രീദേവിയുടെയും മകളാണ് ഗായത്രി.

ഇവരുടെ സഹപാഠിയായ വി.എസ് അജയ് ഇറാസ്മസ് മുണ്ടസ് ഫെല്ലോഷിപ്പിന് നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ ഈ വര്‍ഷം കുഫോസില്‍ നിന്ന് മൂന്ന് ഫിഷറീസ് സയന്‍സ് വിദ്യാര്‍ത്ഥികള്‍ ഇറാസ്മസ് മുണ്ടസ് ഫെല്ലോഷിപ്പിന് അര്‍ഹരായി. കഴിഞ വര്‍ഷം കുഫോസില്‍ നിന്ന് നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഇറാസ്മസ് മുണ്ടസ് ഫെല്ലോഷിപ്പ് ലഭിച്ചിരുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്‌കോളര്‍ഷിപ്പുകളിലൊന്നായ ഇറാസ്മസ് മുണ്ടസിന് കുഫോസിലെ വിദ്യാര്‍ത്ഥികള്‍ തുടര്‍ച്ചയായി തെരഞെടുക്കപ്പെടുന്നത് കുഫോസിലെ അക്കാഡമിക് മികവിന്റെ പ്രതിഫലനമാണന്ന് വൈസ് ചാന്‍സര്‍ ഡോ.കെ.റിജി ജോണ്‍ പറഞ്ഞു. ഇറാസ്മസ് മുണ്ടസ് ഫെല്ലോഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളെ വൈസ് ചാന്‍സലര്‍ അഭിനന്ദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News