റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് വീഡിയോ ഷൂട്ട്; 17കാരനെ ഇടിച്ചുതെറിപ്പിച്ച് ട്രെയിന്‍; വീഡിയോ

റെയില്‍ വേ ട്രാക്കിന് അരികിലൂടെ നടന്നുപോകുന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടെ, പിന്നില്‍ നിന്ന് വന്ന ട്രെയിന്‍ ഇടിച്ചു ബിടെക് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. തെലങ്കാന ഹനംകൊണ്ട ജില്ലയിലെ കാസിപേട്ട് റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം.

17വയസുള്ള ചിന്താകുല അക്ഷയ് രാജുവാണ് അപകടത്തില്‍പ്പെട്ടത്. ട്രെയിന്‍ പിന്നില്‍ നിന്ന് വരുമ്പോള്‍ ഒച്ചയെടുത്ത് കൂട്ടുകാര്‍ അക്ഷയ് രാജുവിന് മുന്നറിയിപ്പ് നല്‍കുന്നതും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന വീഡിയോയില്‍ കേള്‍ക്കാം. സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കാന്‍ ഉദ്ദേശിച്ച് കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ട്രാക്കിന് അരികിലൂടെ നടന്നുപോകുമ്പോള്‍ ട്രെയിന്‍ വരുന്ന ടിക് ടോക് വീഡിയോ മൊബൈലില്‍ ചിത്രീകരിക്കാനാണ് പദ്ധതിയിട്ടത്. ഇതനുസരിച്ച് ഇരുപോക്കറ്റിലും കൈയിട്ട് ട്രാക്കിന് സമീപത്തുകൂടി നടന്നുപോകുമ്പോഴാണ് പിന്നില്‍ നിന്ന് വന്ന ട്രെയിന്‍ അക്ഷയ് രാജുവിനെ ഇടിച്ചത്. മുന്നില്‍ നിന്ന് കൂട്ടുകാര്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം.

ഇടിയുടെ ആഘാതത്തില്‍ അക്ഷയ് രാജു തെറിച്ചുവീണു. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അക്ഷയ് രാജുവിനെ വാറങ്കലിലെ എംജിഎം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here