V Sivankutty: സ്‌കൂളുകള്‍ക്ക് ഗ്രേഡിംഗ് നല്‍കുന്നത് പരിഗണനയില്‍; മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂളുകള്‍ക്ക് ഗ്രേഡിംഗ് നല്‍കുന്നത് പരിഗണനയിലെന്ന് മന്ത്രി വി ശിവന്‍കുട്ടി(V Sivankutty). ആരോഗ്യപരമായ മത്സരം സ്‌കൂളുകള്‍ തമ്മിലുണ്ടാകും. അടുത്ത അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കാന്‍ ആലോചനയുണ്ട്. പ്രകടനം നോക്കി അധ്യാപകര്‍ക്ക് പ്രമോഷന്‍ നല്‍കുന്നതും ചര്‍ച്ച ചെയ്യും.

അതേസമയം, മിക്‌സഡ് സ്‌കൂളുകളാക്കുന്നത് സ്‌കൂളുകളുടെ താല്‍പ്പര്യപ്രകാരമെന്നും ജെന്‍ഡര്‍ യൂണിഫോം സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം സ്‌കൂളുകള്‍ക്കും രക്ഷിതാക്കള്‍ക്കും പിടിഎയ്ക്കും ചേര്‍ന്ന് തീരുമാനിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

KSRTC ശമ്പള കുടിശ്ശിക; നാളെ നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

KSRTCയില്‍ രണ്ടു മാസത്തെ ശമ്പള കുടിശ്ശിക നാളെ നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ(Chief Minister) ഉറപ്പ്. യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. ഗതാഗത മന്ത്രിയും, തൊഴില്‍ മന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുത്തു. KSRTCയിലെ ജൂലൈ മാസത്തെ ശമ്പളവിതരണം ഇന്ന് ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here