Eyelid: കണ്‍പോള തുളച്ച് റിംഗ് ധരിച്ച് യുവതി; വിമർശിച്ച് സോഷ്യൽ മീഡിയ

കാതിനും മൂക്കിനും പുറമെ സ്റ്റൈലിന് വേണ്ടി നാക്കിലോ, വയറിലോ, പുരികത്തിലോ, താടിയിലോ എല്ലാം സ്റ്റഡോ റിംഗോ(ring) ഇടുന്നത് ഇപ്പോൾ ട്രെൻ‍ഡാ(trend)ണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും മൃദുലമായ ഭാഗങ്ങളിലൊന്ന് എന്ന് പറയാനുന്നിടമാണ് കണ്‍പോള(eyelid).

ചെറിയ കരട് പെട്ടാലോ, പോറലേറ്റാലോ തന്നെ നല്ലരീതയില്‍ വേദനയനുഭവപ്പെടുന്ന ഇടം. ഇപ്പോഴിതാ കണ്‍പോള തുളച്ച് റിംഗ് ധരിച്ചിരിക്കുന്ന ഒരു യുവതി സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ടിക്ടോക്കര്‍ എന്ന നിലയില്‍ പ്രശസ്തയായ യുവതിയാണിത്. ഇതിന്‍റെ വീഡിയോ പങ്കുവച്ചതോടെയാണ് സംഭവം ഏറെ ശ്രദ്ധിക്കപ്പെട്ടത്.

കണ്‍പോള തുളച്ച് 'റിംഗ്'; വേദനയില്ലേ എന്ന് ചോദിച്ചപ്പോള്‍ യുവതിയുടെ മറുപടി,  കണ്ണടയ്ക്കാൻ പറ്റുന്നുണ്ടോയെന്നും സംശയം

ആദ്യഘട്ടത്തില്‍ യുവതി കണ്‍പോള തുളച്ചിട്ടില്ലെന്നും വെറുതെ കാണിക്കുന്നതാണെന്നും ചിലര്‍ സൂചിപ്പിച്ചിരുന്നു. എന്നാലിത് മറ്റൊരു വീഡിയോയിലൂടെ ഇവര്‍ അടുത്തുകാണിച്ചതോടെ സംഗതി സത്യമാണെന്ന് വ്യക്തമായിരിക്കുകയാണെന്നാണ് ഇവരുടെ ആരാധകര്‍ പറയുന്നത്. ഇത്രയും മൃദുലമായൊരിടത്ത് തുളയ്ക്കുമ്പോള്‍ അത് വേദനിച്ചില്ലേ എന്നാണ് മിക്കവരും ഇവരോട് ചോദിക്കുന്നത്.

നിങ്ങള്‍ കരുതുന്നയത്ര വേദന ഇതിനില്ലെന്നാണ് ഇവരുടെ മറുപടി. തുളയ്ക്കുമ്പോള്‍ ഉള്ളതിനെക്കാള്‍ വേദന അതിന് ശേഷം സ്റ്റഡ് മാറ്റിയിടുമ്പോഴാണെന്നും ഇവര്‍ പറയുന്നു.

ഇത് ധരിച്ച ശേഷം കണ്ണടയ്ക്കാൻ ബുദ്ധിമുട്ടാകില്ലേ എന്നും സംശയം ചോദിക്കുന്നവരുണ്ട്. ഇതില്‍ തുളച്ചിട്ടിരിക്കുന്ന റിംഗ് വളരെ നേര്‍ത്തതാണെന്നും അതിനാല്‍ കണ്ണടയ്ക്കാനൊന്നും പ്രയാസമില്ലെന്നുമാണ് ഇവര്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here