Police: പൊലീസ് ഉദ്യോഗസ്ഥയോട് ലാത്തിക്കായി കൊഞ്ചി പെൺകുട്ടി; വൈറലായി വീഡിയോ

പൊലീസ്(police) യൂണിഫോമും(uniform) ലാത്തിയുമൊക്കെ കണ്ടാൽ കുട്ടികളിൽ ചിലരൊക്കെ അൽപ്പം ഭയക്കാറുണ്ട്. എന്നാല്‍ ഒരു കുട്ടിക്കുറുമ്പി കൊഞ്ചലോടെ പൊലീസ് ഉദ്യോഗസ്ഥയുടെ കയ്യിൽ പിടിച്ച് ലാത്തി ചോദിക്കുന്ന വീഡിയോ(video) സോഷ്യല്‍ മീഡിയ(social media)യില്‍ ഇപ്പോൾ വൈറലാണ്.

കനിഷ്ക ബിഷ്നോയ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വഴിയരികിൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥ കുരുന്നിനോട് സംസാരിക്കുന്നതും കുഞ്ഞ് ഉദ്യോഗസ്ഥയുടെ കയ്യിൽ പിടിച്ച് ലാത്തി ചോദിക്കുന്നതും വീഡിയോയില്‍ കാണാം.

മുംബൈ(mumbai)യിലെ നിരത്തിൽ നിന്നാണ് ഈ മനോഹരമായ വീഡിയോ പ്രചരിക്കുന്നത്. വീഡിയോ സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here