Ranni: തെരുവുനായയുടെ കടിയേറ്റ് 12 വയസ്സുകാരി മരിച്ചു

തെരുവുനായയുടെ(street dog) കടിയേറ്റ 12 വയസ്സുകാരി മരണപ്പെട്ടു. റാന്നി(Ranni) പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ മാസം 13നായിരുന്നു കടിയേറ്റത്. കയ്യിലും കാലിലും കണ്ണിന് സമീപവുമാണ് കടിയേറ്റത്. പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയാണ് തെരുവുനായ കുട്ടിയെ കടിച്ചത്.

കാട്ടുപന്നിവേട്ടയ്ക്ക് തെലങ്കാന സംഘം കേരളത്തില്‍

കാട്ടുപന്നിവേട്ടയ്ക്ക് തെലങ്കാന(Telangana) സംഘം കേരളത്തില്‍. കോഴിക്കോട് കോടഞ്ചേരി(Kodanchery) പഞ്ചായത്തിലെത്തിയ ഷൂട്ടര്‍മാര്‍ 4 പന്നികളെ വെടിവെച്ചു കൊന്നു. 3 ദിവസത്തെ കാട്ടുപന്നി വേട്ടക്കാണ് തെലങ്കാന സംഘം കോടഞ്ചേരിയില്‍ എത്തിയത്.

കര്‍ഷകര്‍ക്ക് വലിയ ഭീഷണിയായി മലയോര മേഖലയില്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നി ശല്യം രൂക്ഷമാണ്. ഇവയെ തുരത്താന്‍ അനുമതി ഉണ്ടെങ്കിലും ലൈസന്‍സുള്ള വിദഗ്ധരായ ഷൂട്ടര്‍മാര്‍ കേരളത്തില്‍ ആവശ്യത്തിനില്ല. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് കോഴിക്കോട് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് തെലങ്കാനയില്‍ നിന്നുള്ള വിദഗ്ധ സംഘത്തെ നാട്ടിലെത്തിച്ചത്.

സര്‍ക്കാര്‍ അനുമതിയുള്ള വൈല്‍ഡ് ലൈഫ് ട്രാക്കിംഗ് എന്ന എന്‍ ജി ഒ യിലെ 3 ഷൂട്ടര്‍മാര്‍ അടങ്ങുന്ന 6 പേര്‍ കാട്ടുപന്നികളെ തുരത്താന്‍ കോടഞ്ചേരി ക്യാമ്പ് ചെയ്യുന്നു. കഴിഞ്ഞ ദിവസം രാത്രി 4 കാട്ടുപന്നികളെ ഇവര്‍ വെടിവെച്ചു കൊന്നു. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന ആണ്‍ കാട്ടുപന്നികളെ മാത്രമാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

വിദഗ്ധ ഷൂട്ടര്‍മാരുടെ കുറവാണ് തെലങ്കാന സംഘത്തെ ആശ്രയിക്കാന്‍ കാരണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് പറഞ്ഞു. കൊന്നൊടുക്കുന്ന പന്നികളെ 10 അടി താഴ്ചയില്‍ കുഴിയെടുത്ത് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ശാസ്ത്രീയമായി മറവു ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News