കലിതുള്ളി പെരുമ‍ഴ; സംസ്ഥാനത്ത് 4 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ശക്തമായ മഴയ്ക്ക് ( Heavy Rain ) സാധ്യത. വിവിധ ജില്ലകളിൽ നാളെ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി. എല്ലാ ജില്ലകളിലും വ്യാപക മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

നാലു ജില്ലകളിലാണ് റെഡ് അലര്‍ട്ട്. മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകലിലാണ് നാളെ റെഡ് അലർട്ട് നിലവിലുള്ളത്.

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഉത്രാടദിനത്തിൽ എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച എറണാകുളം മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 09 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പടിഞ്ഞാറൻ കാറ്റ് ശക്തമാവുന്നതും ചക്രവാത ചുഴിയുടെ സാനിധ്യവുമാണ് മഴ ശക്തമാകുന്നതിന്റെ കാരണം. ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യ ബന്ധനത്തിനും വിലക്കേർപ്പെടുത്തായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here