Praggnanandhaa : ദുബായ് ചെസ് ഓപ്പണ്‍: പ്രഗ്‌നാനന്ദയെ പരാജയപ്പെടുത്തി അരവിന്ദ് ചിദംബരം

ദുബായ് ചെസ് ഓപ്പണില്‍ ആര്‍ പ്രഗ്‌നാനന്ദയെ (Praggnanandhaa ) വീഴ്ത്തി ഇരുപത്തിരണ്ടുകാരനായ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ അരവിന്ദ് ചിദംബരം (Aravindh Chithambaram) . ടൂര്‍ണമെന്റില്‍ ആറ് ജയവും മൂന്ന് സമനിലയും അരവിന്ദ് ചിദംബരം സ്വന്തമാക്കി. ഇന്ത്യയുടെ ആദ്യ ദേശീയ ട്രിപ്പിള്‍ ചാമ്പ്യനാണ് അരവിന്ദ് ചിദംബരം.

ഇരു താരങ്ങളെയും പരിശീലകന്‍ രമേഷ് ആര്‍ബി അഭിന്ദിച്ചു. 7.5/9 എന്ന പോയിന്റില്‍ ഒന്‍പതാം റൗണ്ടിലാണ് അരവിന്ദിന്റെ കിരീടധാരണം. അവസാന റൗണ്ടില്‍ വിജയിക്കാന്‍ ഒരു സമനില ധാരാളമായിരുന്നു അരവിന്ദിന്. ടൂര്‍ണമെന്റില്‍ നാല് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളും ഇന്ത്യന്‍ താരങ്ങള്‍ക്കാണ്.

ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സനെ മൂന്നാം തവണയും  17കാരനായ ആര്‍ പ്രഗ്‌നാനന്ദ പരാജയപ്പെടുത്തിയിരുന്നു. ലോക ഒന്നാംനമ്പര്‍ താരമായ മാഗ്‌നസ് കാള്‍സണെ മൂന്നുതവണ തോല്‍പ്പിച്ച് തമിഴ്‌നാട്ടുകാരന്‍ ചരിത്രംകുറിക്കുകയായിരുന്നു. മയാമിയില്‍ നടന്ന എഫ്ടിഎക്‌സ് ക്രിപ്‌റ്റോ കപ്പിലായിരുന്നു അവസാന ജയം. മയാമിയില്‍ കാള്‍സണ്‍ ചാമ്പ്യനായപ്പോള്‍ പ്രഗ്യാനന്ദയ്ക്കായിരുന്നു രണ്ടാംസ്ഥാനം. ചാമ്പ്യന്‍ഷിപ്പിനുശേഷം കാള്‍സന്‍ പ്രഗ്യാനന്ദയെ പ്രശംസിച്ചു.

‘എന്തുകൊണ്ടും യോഗ്യനാണ്. അത്ര നല്ല പ്രകടനമായിരുന്നു അവന്റേത്. അപാരമായ കഴിവും ആത്മസമര്‍പ്പണവുമുണ്ട്. അതിയായ സന്തോഷം’- കാള്‍സണ്‍ ട്വിറ്ററില്‍ കുറിച്ചു. ഒരു പോയിന്റ് വ്യത്യാസത്തിലായിരുന്നു കാള്‍സണ്‍ ചാമ്പ്യനായത്.

നോര്‍വെക്കാരന് 16ഉംപ്രജ്ഞ്യാനന്ദയ്ക്ക് 15ഉം. കാള്‍സനെ കൂടാതെ മറ്റ് വമ്പന്‍മാരെയും ഇന്ത്യന്‍ താരം തോല്‍പ്പിച്ചു.ഈ വര്‍ഷത്തെ രണ്ടാമത്തെ മികച്ച നേട്ടമാണ് ഈ പതിനേഴുകാരന്റേത്. പ്രജ്ഞ്യാനന്ദ
ഉള്‍പ്പെട്ട ടീം ചെസ് ഒളിമ്പ്യാഡില്‍ വെങ്കലം നേടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News