കേന്ദ്രത്തിനെതിരെ കര്‍ഷക- തൊഴിലാളി കൂട്ടായ്മയുടെ ദേശീയ കണ്‍വെന്‍ഷന്‍ ഇന്ന്

കേന്ദ്ര സര്‍ക്കാരിന്റെ(Central government) ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷക- തൊഴിലാളി കൂട്ടായ്മയുടെ ദേശീയ കണ്‍വെന്‍ഷന്‍ ഇന്ന് .ദില്ലി തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സി.ഐ.ടി.യുവിന്റെയും(CITU) അഖിലേന്ത്യാ കിസാന്‍ സഭയുടേയും അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്റെയും നേതാക്കള്‍ പങ്കെടുക്കും.

കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന തൊഴിലാളി ,കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ സമര പ്രഖ്യാപനം കണ്‍വെന്‍ഷലുണ്ടാകും. താങ്ങുവിലയുടെ കാര്യത്തിലടക്കം രാജ്യത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭം സംബന്ധിച്ച കാര്യങ്ങളും കണ്‍വെന്‍ഷനില്‍ ചര്‍ച്ചയാകും.കേരളത്തില്‍ നിന്നടക്കം നൂറ് കണക്കിന് കര്‍ഷക- തൊഴിലാളി സംഘടനാ പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

ജാര്‍ഖണ്ഡില്‍ വിശ്വാസ വോട്ട് നേടി ഹേമന്ദ് സോറന്‍

രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ജാര്‍ഖണ്ഡില്‍(Jharkhand) വിശ്വാസ വോട്ട് നേടി ഹേമന്ദ് സോറന്‍(Hemant Soren). പ്രത്യേക സമ്മേളനം ചേര്‍ന്നാണ് വിശ്വാസ വോട്ടെടുപ്പ് നേടിയത് . മുഖ്യമന്ത്രിയുടെ അയോഗ്യത വിഷയത്തില്‍ തീരുമാനം നീളുന്ന സാഹചര്യത്തിലാണ് പ്രത്യേക സമ്മേളനം ചേര്‍ന്നത് . നിലവില്‍ ഹേമന്ദ് സോറന്‍ സര്‍ക്കാരിന് ഭരണത്തില്‍ തുടരാനുള്ള അംഗബലമുണ്ട്.

ഖനന ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ ഹേമന്ത് സോറനെ അയോഗ്യനാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടും ഗവര്‍ണര്‍ രമേഷ് ബെയ്‌സ് ഇനിയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, ബിജെപി വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. ഹേമന്ത് സോറന് അനുകൂലമായി 48 എംഎല്‍എമാര്‍ ആണ് വോട്ട് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News