Vizhinjam strike: വിഴിഞ്ഞം സമരം ഇരുപത്തിയൊന്നാം ദിവസത്തിലേക്ക്

വിഴിഞ്ഞത്ത്(Vizhijam Strike) മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഇരുപത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു. സമരം കേരളത്തില്‍ ആകെ പടരുമെന്ന് ലാറ്റിന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് നെറ്റോ പറഞ്ഞു മുന്‍ ആര്‍ച്ച് ബിഷപ്പ് സൂസാപാക്യം ഉപരോധ സമരത്തില്‍ പങ്കെടുത്തു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പിസി ജോര്‍ജ് സമരപ്പന്തലില്‍ എത്തി.

ഓണപ്പൂജ: ശബരിമല ക്ഷേത്രനട നാളെ തുറക്കും

ഓണനാളുകളിലെ(Onam) പൂജകള്‍ക്കായി ശബരിമല(Sabarimala) ശ്രീധര്‍മ്മശാസ്ത ക്ഷേത്രനട ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. സെപ്റ്റംബര്‍ 10 വരെ ക്ഷേത്രനട തുറന്നിരിക്കും. ഉത്രാട ദിനം മുതല്‍ ചതയ ദിനം വരെ ഭക്തര്‍ക്കായി ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. നട തുറക്കുന്ന അഞ്ച് ദിവസങ്ങളിലും ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.

10ന് രാത്രി 10ന് ഹരിവരാസനം പാടി തിരുനട അടക്കും. ദര്‍ശനത്തിനായി ഭക്തര്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിക്കണം. നിലക്കലില്‍ ഭക്തര്‍ക്കായി സ്‌പോട്ട് ബുക്കിങ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News