ദക്ഷിണമേഖല ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം

ദക്ഷിണമേഖല ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെൻ്റിൽ 7 സംസ്ഥാനങ്ങളിൽ നിന്നുള്ള 140 താരങ്ങൾ മാറ്റുരയ്ക്കും.

ആദ്യമായാണ് ദക്ഷിണ മേഖലാ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിന് എറണാകുളം ജില്ലയിലെ കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് ഹൈസ്കൂൾ സ്പോർട്സ് സെൻറർ വേദിയാകുന്നത്.  7 സംസ്ഥാനങ്ങളിൽ നിന്നായി 140  മത്സരാർത്ഥികളാണ്  ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.

ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ മത്സരങ്ങൾക്കു പുറമേ ടീം ചാമ്പ്യൻഷിപ്പും ഓപ്പൺ ചാമ്പ്യൻഷിപ്പും അരങ്ങേറും. സിംഗിൾസ്, ഡബിൾസ് ,മിക്സഡ് ഡബിൾസ് ഇനങ്ങളിലാണ് മത്സരങ്ങൾ. രാവിലെ 8 മുതൽ വൈകിട്ട് 7 വരെ മത്സരങ്ങൾ നടക്കുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News