Tulsi: തുളസി വെള്ളം കുടിച്ചാൽ പലതുണ്ട് കാര്യം

നിരവധി ഔഷധഗുണങ്ങൾ അടങ്ങിയ ഒന്നാണ് തുളസി(tulsi). തുളസി വെള്ളം ആരോ​ഗ്യത്തിന് മികച്ചതാണെന്ന കാര്യം പലർക്കും അറിയില്ല. വെറും വയറ്റിൽ തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഇവ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാൻ നമ്മെ സഹായിക്കുന്നു.

ഉത്കണ്ഠ പോലുള്ള വിഷാദരോഗത്തിന്റെ വിവിധ ലക്ഷണങ്ങളെ ഇല്ലാതാക്കാൻ തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

Consume tulsi on an empty stomach for these 9 powerful benefits |  HealthShots

തുളസി വെള്ളം ജലദോഷം, ചുമ, ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാൻ സഹായിക്കും. തുളസിയില അടങ്ങിയിരിക്കുന്ന ഒരു സംയുക്തമാണ് യൂജിനോൾ. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. ബിപി കുറയ്ക്കാനും, ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും തുളസി വെള്ളം മികച്ചതാണ്.

തുളസിയിൽ ശക്തമായ എക്സ്പെക്ടറന്റ്, ആന്റിട്യൂസിവ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചുമയെ അടിച്ചമർത്താനും അതുവഴി വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു.

Here's why you should not chew on tulsi leaves; some safer ways to have it  | The Times of India

പ്രമേഹമുള്ളവർ തുളസി വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി ചായ സഹായിക്കുന്നു.

ദഹനത്തെയും വയറിന്റെ ആരോഗ്യത്തെയും സഹായിക്കുന്ന ഒന്നാണ് തുളസി. ഇത് ശരീരത്തിലെ പി.എച്ച്. ബാലൻസ് നില നിർത്താൻ സഹായിക്കും.

Drink tulsi water every morning, detox body to lead a healthy life |  Lifestyle Health | English Manorama

ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾ ഒഴിവാക്കാനും ഇതു സഹായിക്കും. പ്രമേഹത്തെ തടയാനുള്ള നല്ലൊരു വഴിയാണ് തുളസി വെള്ളം.

രോ​ഗപ്രതിരോധശേഷി വർധിപ്പിക്കുകയും വൈറസ്(virus) അണുബാധകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. തുളസിയിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടു തന്നെ വിളർച്ച പോലുള്ള രോഗങ്ങൾ തടയാൻ ഏറെ നല്ലതുമാണ്. അയൺ ഗുളികകളുടെ ഗുണം ചെയ്യുന്ന ഒന്നാണ് തുളസി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News