ഓണനാളുകള്‍ ഇനി മധുരതരം; പായസമേള സംഘടിപ്പിച്ച് കെ ടി ഡി സി

ഓണനാളുകളെ മധുരതരമാക്കാന്‍ പായസമേള സംഘടിപ്പിച്ച് കെ ടി ഡി സി. കൊച്ചി മേനകയിലെ കെ ടി ഡി സി കൗണ്ടറിലാണ് വിവിധതരം പായസങ്ങളുടെ വിപണനമാരംഭിച്ചത്. തിരുവോണദിനം വരെയാണ് പായസമേള.

പാലടപ്പായസം,പരിപ്പ് പ്രഥമന്‍.അടപ്രഥമന്‍,ഗോതമ്പ് പ്രഥമന്‍…ഓണസദ്യ ഉഷാറാക്കാന്‍ പായസങ്ങള്‍ ഇവിടെ റെഡിയാണ്.കൊച്ചി മേനകയിലെ കെ ടി ഡി സിയുടെ കൗണ്ടറിലാണ് മധുരമൂറും പായസങ്ങള്‍ വില്‍പ്പനയ്ക്ക് തയ്യാറായിരിക്കുന്നത്.

മുളയരി പായസവും പഴം പായസവുമാണ് ഇത്തവണത്തെ സ്പെഷല്‍.നടന്‍ സൗബിന്‍, പായസമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ ടി ഡി സി ബോള്‍ഗാട്ടി മേഖലയാണ് പായസമേളയുടെ സംഘാടകര്‍.

സ്പെഷല്‍ പായസങ്ങള്‍ക്ക് ലിറ്ററിന് 350 രൂപയും മറ്റ് പായസങ്ങള്‍ക്ക് 300 രൂപയുമാണ് വില. രാവിലെ 11 മുതല്‍ വൈകീട്ട് 5വരെ പായസ കൗണ്ടര്‍ പ്രവര്‍ത്തിക്കും. ഞായറാഴ്ച്ചയാരംഭിച്ച പായസമേള തിരുവോണ ദിനം വരെ തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here