ജില്ലയില്‍ മലയോര, തീരദേശ യാത്രകള്‍ക്കും ഖനന പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക്

തിരുവനന്തപുരം ജില്ലയില്‍ നാളെ (സെപ്തംബര്‍ ആറ്) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ക്വാറിയിങ്, മൈനിങ്, ഖനന പ്രവര്‍ത്തനങ്ങളും കടലോര / കായലോര /മലയോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം, വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു കൊണ്ട് ഉത്തരവിട്ടതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു : 2 പേർ മരിച്ചു, 14 പേരെ രക്ഷപ്പെടുത്തി ,8 പേർക്കായി തിരച്ചിൽ തുടരുന്നു

മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിൽ പോയ വള്ളം മറിഞ്ഞു 20 മത്സ്യത്തൊഴിലാളികളെ കാണാനില്ല .പെരുമാതുറ മുതലപ്പൊഴി ഭാഗത്താണ് സംഭവം .

ബോട്ടിലുണ്ടായിരുന്ന 25 പേരിൽ 14 പേരെ രക്ഷപ്പെടുത്തി .8 പേർക്കായി തിരച്ചിൽ തുടരുന്നു .2 പേർ മരിച്ചു .
പെരുമാതുറ മുതലപ്പൊഴി ഭാഗത്താണ് സംഭവം നടന്നത്. മത്സ്യബന്ധനത്തിനായ് പോയ ഫൈബർ വള്ളമാണ് അപകടത്തിൽ പെട്ടത്.ശക്തമായ കാറ്റു മഴയും രക്ഷാ പ്രവർത്തനം ദുസഹമാക്കുകയാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News