Pinarayi Vijayan | യുദ്ധകാലാടിസ്ഥാനത്തിൽ മത്സ്യത്തൊഴിലാളികളെ മാറ്റി പാർപ്പിക്കും : മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി .അടുത്ത മാസം തന്നെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ കെട്ടിടത്തിന് തറക്കല്ലിടും എന്നും ഇന്ന് മുതൽ വീട്ട് വാടകയായി 5500 രൂപ ബാങ്ക് അക്കൗണ്ടിൽ നൽകി തുടങ്ങി എന്നും മുഖ്യമന്ത്രി പറഞ്ഞു . അതോടൊപ്പം യുദ്ധകാലാടിസ്ഥാനത്തിൽ മത്സ്യത്തൊഴിലാളികളെ മാറ്റി പാർപ്പിക്കും എന്നും സമയബന്ധിതമായി പുനരധിവസിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു .

പുതുതായി നിർമ്മിക്കുന്ന ഫ്ലാറ്റിനായി 8 ഏക്കർ ഭൂമി ലഭിച്ചു കഴിഞ്ഞു , മത്സ്യത്തൊഴിലാളികൾ പല തരം പ്രതിസന്ധി നേരിടുന്നു , പല ഘട്ടത്തിലും കടലിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥ ആണ് , അത് കണ്ടറിഞ്ഞ് നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞു . അതോടൊപ്പം സമാശ്വാസ നടപടികൾ തുടരുമെന്നും കാലാവസ്ഥ പ്രശ്നം നമുക്ക് പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News