മരട് കേസ്: ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന് 10 ലക്ഷം രൂപ ഫീസായി നല്‍കാന്‍ നിര്‍ദേശം

ചട്ടങ്ങള്‍ ലംഘിച്ച് മരടിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് ഉത്തരവാദികള്‍ ആയവരെ സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയ ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന് പത്ത് ലക്ഷം രൂപ ഫീസ് തുകയായി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

സംസ്ഥാന സര്‍ക്കാരിനാണ് സുപ്രീംകോടതി നിര്‍ദേശം. മരട് കമ്മീഷനെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ചെച്ചതിനാണ് ഇതെന്ന് സുപ്രീം കോടതി പറഞ്ഞു.

റിപ്പോര്‍ട്ട് തയ്യാറാക്കിയതിനുള്ള തുക ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന് കൈമാറാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ തുക എത്രയെന്ന് വ്യക്തമാക്കിയിരുന്നില്ല. സംസ്ഥാന സര്‍ക്കാരിനോട് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here