Liz Truss: ഋഷി സുനക്കിന് പരാജയം; ലിസ്‌ ട്രസ് ബ്രിട്ടീഷ്‌ പ്രധാനമന്ത്രി

ബ്രിട്ടീഷ്‌ പ്രധാനമന്ത്രി(PM)യായി ലിസ്‌ ട്രസിനെ(liz truss) തെരഞ്ഞെടുത്തു. മുൻ ധനമന്ത്രിയും ഇന്ത്യൻവംശജനുമായ ഋഷി സുനകുമായുള്ള പോരാട്ടത്തിലാണ് ബ്രിട്ടീഷ് വിദേശ സെക്രട്ടറിയായ ലിസ് ട്രസ്, ബോറിസ്‌ ജോൺസന്റെ പിൻഗാമിയായത്.

Rishi Sunaks Rival Liz Truss Taking "Holiday From Reality": UK Lawmaker

ബ്രിട്ടന്റെ മൂന്നാം വനിതാ പ്രധാനമന്ത്രിയാണ് ലിസ്. പുതിയ പ്രധാനമന്ത്രിയെയും കൺസർവേറ്റീവ്‌ പാർടി നേതാവിനെയും തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ്‌ വെള്ളിയാഴ്ച അവസാനിച്ചിരുന്നു. പ്രാദേശികസമയം 12.30ന്‌ (ഇന്ത്യൻ സമയം വൈകിട്ട്‌ അഞ്ച്‌) ആണ് ഔദ്യോഗികമായി വിജയിയെ പ്രഖ്യാപിച്ചത്.

Rishi Sunak, Liz Truss Clash Over Cost-Of-Living Crisis Ahead Of UK PM Poll

അഭിപ്രായ സർവേകൾ ലിസ് ട്രസിനാണ് മുൻതൂക്കം പ്രഖ്യാപിച്ചിരുന്നത്. ട്രസ്‌ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ തുടങ്ങിയതായ വാർത്തകളും പുറത്തുവന്നു. തോറ്റാലും പുതിയ സർക്കാരിന്‌ പൂർണ പിന്തുണ നൽകുമെന്ന്‌ ഋഷി സുനക്‌ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.

Liz Truss promises to set out plan for energy crisis within one week - but refuses to go into detail | Politics News | Sky News

നിലവിൽ എലിസബത്ത്‌ രാജ്ഞി താമസിക്കുന്ന സ്കോട്ട്‌ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിലാണ ചൊവ്വാഴ്ച പുതിയ പ്രധാനമന്ത്രിയുടെ നിയമന ചടങ്ങ്‌ നടക്കുക. ചൊവ്വ രാവിലെതന്നെ രാജി സമർപ്പിക്കാൻ ബോറിസ്‌ ജോൺസൻ സ്കോട്ട്‌ലൻഡിലേക്ക്‌ പോകും.

രാജി സ്വീകരിച്ചശേഷം തെരഞ്ഞെടുപ്പ്‌ വിജയിയെ പുതിയ സർക്കാർ രൂപീകരിക്കാർ രാജ്ഞി ക്ഷണിക്കും. രാജ്ഞിയായി 70 വർഷം പൂർത്തിയാക്കിയ എലിസബത്ത്‌ ഇതുവരെ 14 പ്രധാനമന്ത്രിമാരെ നിയമിച്ചിട്ടുണ്ട്‌. ഋഷി സുനക് വിജയിച്ചിരുന്നെങ്കിൽ ആ പദവിയിലെത്തുന്ന ആദ്യ ഇന്തയൻ വംശജൻ ആകുമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here