ബേസിൽ ജോസഫ്(basil joseph) നായകനായെത്തിയ ചിത്രം ‘പാൽതു ജാൻവർ'(paltu janwar) തിയേറ്ററുകളിൽ നിറഞ്ഞ കയ്യടികളോടെ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ പ്രകൃതിയും പക്ഷി-മൃഗാതികളും പ്രധാന ഘടകമായ സിനിമയുടെ രസകരമായ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ബേസിൽ.
ADVERTISEMENT
സിനിമയുടെ രണ്ടാം പകുതിയിൽ ഏറെ പ്രാധാന്യമുള്ള ലൊക്കേഷൻ ചിത്രങ്ങളാണ് ‘പത്തിരുപത് ദിവസം ഒരു മലയുടെ മുകളിൽ രാത്രി മുഴുവൻ… തണുപ്പത്ത്.. പാൽതു ജാനവർ ഡേയ്സ്’, എന്ന അടിക്കുറിപ്പോടെ ബേസിൽ പങ്കുവെച്ചിരിക്കുന്നത്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് പാല്‍തു ജാന്‍വര്‍ നിര്‍മ്മിച്ചത്. അമല്‍ നീരദിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള സംഗീത് പി രാജന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു മൃഗാശുപത്രിയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് സിനിമ പറയുന്നത്.
ബേസിലിനെ കൂടാതെ ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയാ കുറുപ്പ് തുടങ്ങിയവര്‍ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. കല സംവിധാനം ഗോകുല്‍ ദാസ്. എഡിറ്റിങ്ങ് കിരണ്‍ ദാസ് തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.