കൊല്ലത്ത് വിവാഹത്തലേന്ന് വരനും വധുവും വഴക്കിട്ടു; തുടര്‍ന്ന് ബന്ധുക്കള്‍ തമ്മില്‍ കൂട്ടയടി; ഒടുവില്‍ കല്ല്യാണം മുടങ്ങി

കൊല്ലം പാരിപ്പള്ളിയില്‍ വരനും വധുവും വഴക്കിട്ടു, ബന്ധുക്കള്‍ തമ്മിലടിച്ചതോടെ വിവാഹം മുടങ്ങി. വിവാഹത്തലേന്ന് വധുവും വരനും വഴക്കിട്ട് പിരിഞ്ഞതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ വരന്റെ പിതാവിന് പരിക്ക്. പാരിപ്പള്ളി സ്വദേശിനിയായ യുവതിയും നാവായിക്കുളം സ്വദേശിയായ യുവാവും തമ്മില്‍ ഞായറാഴ്ചയാണ് വിവാഹം നടക്കേണ്ടിയിരുന്നത്.

വെള്ളിയാഴ്ചയാണ് സംഭവം. യുവതിയും യുവാവും വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. യുവതിയുടെ വീട്ടുകാര്‍ ബന്ധത്തിന് സമ്മതിച്ചിരുന്നില്ല. ഒടുവില്‍ നിര്‍ബന്ധത്തിന് വഴങ്ങി ഒന്‍പത് മാസം മുന്‍പ് ഇവരുടെ വിവാഹം നിശ്ചയിച്ചു. ഇരു വീട്ടുകാരുടെയും പരാതിയില്‍ പാരിപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

മെഹന്തി ഇടല്‍ ചടങ്ങിനായി വെള്ളിയാഴ്ച വീട്ടിലെത്തിയ യുവാവും യുവതിയും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കും വിവാഹം മുടങ്ങുന്ന അവസ്ഥയിലേക്കും എത്തിയത്. ഇരുവരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ വീട്ടുകാര്‍ ബന്ധുവീട്ടില്‍ ഒത്തുകൂടി സംസാരിച്ചു. ഇതിനിടെ തര്‍ക്കമുണ്ടാകുകയും സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്തുകയുമായിരുന്നു.

യുവാവിന്റെ പിതാവിനെ പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പാരിപ്പള്ളിയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News