Payasam: പായസം… പായസം… ഓണപ്പായസം; കിടിലൻ രുചിയിൽ തയാറാക്കാം അരിപ്പായസം

ഓണം(onam), സദ്യ(sadya), പായസം(payasam).. ആഹാ അന്തസ്.. പാലടയുടെ അതേ രുചിയിൽ അരിപ്പായസം തയാറാക്കിയാലോ?

ചേരുവകൾ

•ജീരകശാല അരി – അര കപ്പ്
•പാൽ – 6 കപ്പ്
•പഞ്ചസാര – 1 കപ്പ്
തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ജീരകശാല അരി 15 മിനിറ്റ് വെള്ളത്തിൽ കുതിർത്തതിനു ശേഷം മിക്സിയുടെ ജാറിൽ പൊടിച്ചെടുക്കുക. ശേഷം ഒരു പ്രഷർ കുക്കറിൽ 1 കപ്പ് പഞ്ചസാര ഇട്ട് കാരമലൈസ് ചെയ്യുക.

കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം. ഇതിലേക്കു 6 കപ്പ് പാലും നേരത്തെ പൊടിച്ച അരിയും കൂടി ചേർത്തു കട്ടയില്ലാതെ ഇളക്കിയെടുക്കുക. പ്രഷർ കുക്കർ അടച്ച് 2 വിസിൽ വരുന്നതു വരെ വേവിക്കുക. അതീവ രുചിയിൽ പായസം റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News