ADVERTISEMENT
സിനിമകൾക്കായി അപകടകരമായ സ്റ്റണ്ടുകൾ ചെയ്യുന്ന നടനാണ് ടോം ക്രൂസ്(tom cruise). ഇപ്പോഴിതാ ‘മിഷൻ ഇംപോസിബിൾ- ഡെഡ് റെകനിങ് പാർട്ട് വൺ’ എന്ന പുതിയ സിനിമ(cinema)യുടെ പ്രമോഷന്റെ ഭാഗമായി നടൻ നടത്തിയ സ്റ്റണ്ട് സീക്വൻസ് വൈറലായിരിക്കുകയാണ്.
ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിൽ ചെറു വിമാനത്തിന് മുകളിൽ നിൽക്കുന്നതും ഇരിക്കുന്നതും കാണാം. ഒരു കൈകൊണ്ട് വിമാനത്തിൽ പിടിച്ച് ക്രൂസ് അനായാസമായി വായുവിൽ നിൽക്കുന്നു.
വീണ്ടും ഒരു ആക്ഷൻ ചിത്രവുമായി ആരാധകർക്ക് മുന്നിൽ എത്താൻ സാധിക്കുന്നതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ഈ ലീക്ക്ഡ് ക്ലിപ്പിൽ സംവിധായകൻ ക്രിസ്റ്റഫർ മക്ക്വറിയേയും കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നടൻ ഓരോ സിനിമയ്ക്ക് വേണ്ടിയും നടത്തുന്ന സാഹസികതകളെ പ്രേക്ഷകർ അഭിനന്ദിക്കുന്നുണ്ട്.
‘മിഷൻ ഇംപോസിബിൾ- ഡെഡ് റെകനിങ് പാർട്ട് വൺ’ അടുത്ത വർഷം ജൂലൈ 14ന് റിലീസ് ചെയ്യും. മിഷൻ ഇംപോസിബിൾ ഫ്രാഞ്ചൈസിയിലെ ഏഴാം ചിത്രത്തിൽ സൈമൺ പെഗ്, റെബേക്ക ഫെർഗൂസൺ, കാരി എൽവെസ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.