കോട്ടയത്ത് കനത്ത മഴ : രാത്രി യാത്രയും , വിനോദ യാത്രയും നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവ്

കോട്ടയം ജില്ലയിൽ കനത്ത മഴ മുന്നറിയിപ്പിനെത്തുടർന്ന് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ ഖനന പ്രവർത്തനങ്ങൾ, മലയോര മേഖലകളിലേയ്ക്കുള്ള രാത്രി യാത്ര, വിനോദ കേന്ദ്രങ്ങളിലേക്കുള്ള യാത്ര എന്നിവ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

കാലിൽ റോപ്പ് കുരുങ്ങിയതിനെ തുടർന്ന് കടലിൽ വീണ മത്സ്യത്തൊഴിലാളി മരിച്ചു

കാലിൽ റോപ്പ് കുരുങ്ങിയതിനെ തുടർന്ന് കടലിൽ വീണ മത്സ്യത്തൊഴിലാളി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പുതുവൽവീട്ടിൽ സന്തോഷ് ആണ് മരിച്ചത്. അമ്പലപ്പുഴ കച്ചേരി മുക്കിന് സമീപം വൈകിട്ട് 4 മണിക്കാണ് അപകടം.

മത്സ്യബന്ധനത്തിനിടെ ഉണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് വള്ളം തീരത്തടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. റോപ്പുമായി ബന്ധിപ്പിച്ച ആങ്കർ വള്ളത്തിൽ നിന്ന് സഹപ്രവർത്തകർക്ക് എറിഞ്ഞു കൊടുക്കുന്നതിനിടെ സന്തോഷിന്റെ കാലിൽ കുരുങ്ങി കടലിൽ വീഴുകയായിരുന്നു.

മത്സ്യ തൊഴിലാളികളും തോട്ടപ്പള്ളി കോസ്റ്റൽ പൊലീസും മണിക്കൂറുകൾ നീണ്ട തിരച്ചിലിനിടെ 5.45 ഓടെ സന്തോഷിനെ കണ്ടെത്തി. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here