Kannur | കണ്ണൂരില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

കണ്ണൂരില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. നെടുംപൊയില്‍ മാനന്തവാടി ചുരം റോഡിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇരുപത്തിയേഴാം മൈലില്‍ സെമിനാരി വില്ലയോട് ചേര്‍ന്ന് വനം മേഖലയിലാണ് ഉരുള്‍പൊട്ടിയത്. പ്രദേശത്ത് ശക്തമായ മഴവെള്ളപ്പാച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലുണ്ടായതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.

സംസ്ഥാനത്ത് പല ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് നാളെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരത്ത് പെരുമാതുറയില്‍ ശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞു. പതിനാറ് പേര്‍ ബോട്ടിലുണ്ടായിരുന്നു. ആറുപേരെ കാണാതായി. പത്തുപേരെ രക്ഷപ്പെടുത്തി.

സംസ്ഥാനത്തെ മധ്യ തെക്കന്‍ ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴ തുടരുന്നതിന് കാരണം. പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്പെടുന്നത് അനുസരിച്ച് അടുത്ത ദിവസളില്‍ മഴ കനക്കാനും സാധ്യതയുണ്ട്.

അതേസമയം പാലക്കാട് കനത്ത മലവെള്ളപാച്ചിൽ . പാലക്കാട് കല്ലടിക്കോട് ആണ് മലവെളളപാച്ചിൽ . പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽ വെള്ളം കയറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News