Vizhinjam | വിഴിഞ്ഞം : മന്ത്രിസഭാ ഉപസമിതി – ലത്തീൻ അതിരൂപത ചർച്ച അവസാനിച്ചു

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ മന്ത്രിസഭാ ഉപസമിതി – ലത്തീൻ അതിരൂപത ചർച്ച അവസാനിച്ചു.ചർച്ചയിലുന്നയിച്ച ഏഴു കാര്യങ്ങളിൽ എല്ലാ കാര്യങ്ങളും സർക്കാർ പരിഗണിച്ചെന്ന് മന്ത്രി അബ്ദുറഹിമാൻ.

തുറമുഖ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാൻ ഹൈക്കോടതി പോലും തയ്യാറായിട്ടില്ല, എല്ലാ ആവശ്യങ്ങളും പരിഗണിക്കാം എന്നാണ് സർക്കാർ ഉറപ്പ് നൽകിയതെന്നും എന്തിനാണ് ഇനിയും സമരം എന്നത് വ്യക്തമാകുന്നില്ലെന്നും അബ്ദുറഹിമാൻ പറഞ്ഞു .

ഇനിയും സമരം തുടരേണ്ട ആവശ്യം എന്ത് എന്നും തുറമുഖ നിർമ്മാണം നിർത്തിവച്ചുകൊണ്ടുള്ള ഒരു പഠനം സാധ്യമല്ല , ഇത് അവരെ അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു .അതോടൊപ്പം മാറി താമസിക്കേണ്ടവരുടെ ലിസ്റ്റ് സർക്കാറിന്റെ പക്കൽ ഉണ്ട് .അവരിൽ ഏഴു പേർക്കാണ് തെരഞ്ഞെടുത്ത് ഇന്ന് തുക കൈമാറിയത് , ബാക്കിയുള്ളവർക്ക് അക്കൗണ്ടിൽ തുക നൽകും .ഇതിൽ പിന്നെയെന്താണ് സംശയം . സമരം നീട്ടിക്കൊണ്ടുപോകുന്നതിൽ ഒരു അർത്ഥവുമില്ല എന്നും മന്ത്രി കൂട്ടി ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News