അഞ്ചുതെങ്ങ് മുതലപൊഴി ദുരന്തത്തിൽ മരണപ്പെട്ട രണ്ടുപേർ വർക്കല വിളഭാഗം സ്വദേശികളെന്ന് സ്ഥിരീകരിച്ചു

അഞ്ചുതെങ്ങ് മുതലപൊഴി ദുരന്തത്തിൽ മരണപ്പെട്ട രണ്ടുപേർ വർക്കല വിളഭാഗം സ്വദേശികളെന്ന് സ്ഥിരീകരിച്ചു. വർക്കല വിളഭാഗം മൂപ്പക്കുടിയിൽ ഷാനവാസ് (56) വിളഭാഗം ചൂരലിൽ വീട്ടിൽ നിസ്സാമുദ്ധിൻ (65) എന്നിവരുടെ മൃതദേഹങ്ങളാണ് കോസ്റ്റൽ പോലീസ് കണ്ടെത്തിയത്.

അതിനിടെ അപകടത്തിൽപ്പെട്ട ബോട്ടിൽ ആകെ ഇരുപത്തിമൂന്ന് പേർ മാത്രമാണെന്നും അതിൽ രണ്ടുപേർ മരണപ്പെടുകയും ഒൻപത് പേർ (ഒരാൾക്ക് പരിക്ക്കളോടെ ഗുരുതരാവസ്ഥയിൽ തുടരുന്നു) നീന്തി രക്ഷപ്പെട്ടതായും നിലവിൽ ഇനി കണ്ടെത്താനുള്ളത് മൂന്ന് പേരെ മാത്രമാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മുസ്തഫ (18) ഉസ്മാൻ (21) (ബോട്ടുടമയുടെ മകൻ)
സമദ് (40) എന്നിവരെയാണ് കണ്ടെത്താനുള്ളതെന്നാണ് സ്ഥിരീകരിയ്ക്കാത്ത റിപ്പോർട്ടുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here