Muthalappozhi : മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് 2 പേർ മരിച്ചു; ഇനി കണ്ടെത്താനുള്ളത് 3 പേരെ

തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് 2 പേർ മരിച്ചു. വർക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്. മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് അവസാനിപ്പിച്ച തെരച്ചില്‍ ഇന്ന് പുനരാരംഭിക്കും

പ്രതികൂലമായ കാലാവസ്ഥയാണ് രക്ഷാപ്രവർത്തനത്തിന് തടസം.ഇന്നലെ മൂന്ന് മണിയോടെ നിർത്തിവെച്ച തിരച്ചിൽ പിന്നീട് പുനരാരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. നേവിയുടെ തീര നിരീക്ഷണക്കപ്പലെത്തിച്ച് രക്ഷാപ്രവർത്തനം നടത്താനാണ് ശ്രമം.

വ്യോമമാർഗേനയുള്ള ശ്രമങ്ങളും രാവിലെ തുടങ്ങും. മുങ്ങൽ വിദഗ്ധരുടേ സേവനവും തേടിയിട്ടുണ്ട്. വർക്കല സ്വദേശികളായ മുസ്തഫ,ഉസ്മാൻ,സമദ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. അപകട സമയത്ത് മറ്റ് വള്ളങ്ങളിലായെത്തിയവർ നടത്തിയ രക്ഷാപ്രവർത്തനമാണ്. 9 പേരുടെ ജീവൻ രക്ഷിച്ചത്. 9 പേർ നീന്തിരക്ഷപ്പെട്ടു.

കോസ്റ്റ് ഗാർഡിന്റെ രണ്ട് ബോട്ടുകൾ ഉടൻ തെരച്ചിൽ ആരംഭിച്ചെങ്കിലും കാറ്റ് ശക്തമായതോടെ നിർത്തി. ഹെലികോപ്റ്റർ, എയർ ആംബുലൻസ് വഴിയുള്ള രക്ഷാപ്രവർത്തനത്തിനും മോശം കാലാവസ്ഥ തിരിച്ചടിയായി.

കാണാതായവർ അപകടം നടന്ന സ്ഥലത്ത് വലയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് നിഗമനം. ക്രെയിൻ എത്തിച്ച് വലയ്ക്കുള്ളിൽപ്പെട്ടവരെ രക്ഷിക്കാൻ ഇന്നലെ രാത്രി നടന്ന ശ്രമവും വിജയിച്ചില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News