ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തു; 24കാരിയുടെ മരണത്തിന് കാരണം ഭര്‍ത്താവിന്‍റെയും വീട്ടുകാരുടെയും പീഡനം

കണ്ണൂർ കരിവെള്ളൂരിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തു24 കാരിയായ സൂര്യയാണ് തൂങ്ങി മരിച്ചത്.  ഭർത്താവ് രാഗേഷും അമ്മയും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ. ബന്ധുക്കളുടെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു

Ernakulam: ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി ജീവനൊടുക്കിയ നിലയില്‍

ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍(Suicide). തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അമലയാണ് മരിച്ചത്. എറണാകുളം(Ernakulam) വടക്കന്‍ പറവൂരിലെ ഭര്‍തൃവീട്ടിലാണ് അമല തൂങ്ങിമരിച്ചത്. രണ്ടുമാസം ഗര്‍ഭിണിയായിരുന്നു യുവതി.

ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് അമലയുടെ ബന്ധുക്കള്‍ പറയുന്നു. സ്വന്തം വീട്ടുകാരുമായി ബന്ധപ്പെടാന്‍ പോലും അമലയെ അനുവദിച്ചിരുന്നില്ലെന്ന് ആരോപണമുണ്ട്. വീട്ടുകാര്‍ ഫോണ്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞിട്ട് അതിനും ഭര്‍തൃവീട്ടുകാര്‍ അനുവദിച്ചില്ല. അമല ഗര്‍ഭിണിയാണെന്ന വിവരം പോലും അറിയിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

രണ്ടു വര്‍ഷം മുമ്പാണ് അമല നോര്‍ത്ത് പറവൂര്‍ സ്വദേശി രഞ്ജിത്തിനെ വിവാഹം കഴിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ അമലയുടെ മൃതദേഹം കണ്ടെത്തുന്നത്.

വിവാഹം കഴിഞ്ഞ് എത്തിയതുമുതല്‍ അമലയെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നതായും, ഒരിക്കല്‍ തങ്ങള്‍ ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തിയിരുന്നതായും യുവതിയുടെ ബന്ധു ലാവണ്യപറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News