Vizhinjam: വി‍ഴിഞ്ഞം തുറമുഖ സമരം; സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ

വി‍ഴിഞ്ഞം തുറമുഖ സമരത്തിൽ സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ. ഇനി എന്തിന് വേണ്ടിയാണ് സമരമെന്നറിയില്ലെന്നും സർക്കാർ. തുറമുഖ നിർമ്മാണത്തിന്‍റെ പശ്ചാത്തലത്തിൽ തീരങ്ങളിലും മറ്റും ഉണ്ടാകുന്ന ആഘാതങ്ങളെ കുറിച്ച്‌ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാൻ മന്ത്രിസഭാ ഉപസിമിതി അതിരൂപത പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ധാരണയായി.

സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന്‌ മന്ത്രിമാർ ഉറപ്പുനൽകി. സമരക്കാരുടെ 7 ആവശ്യങ്ങളിൽ അഞ്ചെണ്ണവും പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്‌.  വാടക നൽകി പുനരധിവസിപ്പിക്കുന്നതിനുള്ള നടപടിപ്രകാരം  ക്യാമ്പുകളിൽ കഴിയുന്ന മുഴുവൻ പേർക്കും തുക അനുവദിക്കും.

പുനരധിവാസവുമായി ബന്ധപ്പെട്ട്‌ മുട്ടത്തറയിൽ ഏറ്റെടുത്ത എട്ടേക്കറിൽ ഫ്‌ളാറ്റ്‌ നിർമ്മാണം എത്രയും വേഗം ആരംഭിക്കുമെന്ന്‌ ഫിഷറീസ്‌ മന്ത്രി അറിയിച്ചു. കാലാവസ്ഥ പ്രതിസന്ധി കാരണം തൊഴിൽ നഷ്‌ടമായതിന്‌ നഷ്‌ടപരിഹാരം നൽകുന്ന വിഷയത്തിൽ ഫിഷറീസ്‌ ഡയറക്‌ടറുടെ റിപ്പോർട്ട്‌ ലഭിച്ചാലുടൻ നടപടി സ്വീകരിക്കും.

കപ്പൽ ചാനലുമായി ബന്ധപ്പെട്ട അവ്യക്തതകൾ പരിഹരിക്കുന്ന കാര്യത്തിൽ പോർട്ട്‌ സെക്രട്ടറിയുമായി ചർച്ച നടത്തും.  തുറമുഖ നിർമ്മാണം നിർത്തിവെച്ച്‌ പഠനം നടത്തണമെന്ന ആവശ്യം സമരപ്രതിനിധികൾ ശക്തമായി ഉന്നയിച്ചുവെങ്കിലും ഇക്കാര്യത്തിൽ കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാൻ കഴിയില്ലെന്ന്‌ മന്ത്രിമാർ വ്യക്തമാക്കി. എന്നാൽ ചർച്ച പരാജയമെന്നും സമരം തുടരുമെന്നും ലത്തിൻ അതിരൂപതാ പ്രതിനിധികൾ പറഞ്ഞു. വി‍ഴിഞ്ഞത്തെ സമരം സംസ്ഥാന വ്യാപകമാക്കാനും സമരക്കാർ തീരുമനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News