Onam Celebration : ഓണവരവിന്റെ ചിലങ്ക അണിഞ്ഞ് കൊച്ചി

ഒരാഴ്ച്ച കാലം നീണ്ടു നിൽക്കുന്ന ഓണാഘോഷത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും .   ലാവണ്യം 2022 എന്ന പേരിട്ടിരിക്കുന്ന ആഘോഷ ചടങ്ങ് വൈകിട്ട് 5 ന്  മന്ത്രി പി.രാജീവ് ഉദ്ഘാടനം നിർവഹിക്കും. 10 വേദികൾ. 20 ലധികം  കലാപരിപാടികൾ.  കൊച്ചി ഇന്നു മുതൽ ആഘോഷത്തിൻ്റെ ചിലങ്കയണിയും.

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള  വിപുലമായ ഓണാഘോഷപരിപാടികള്‍ക്കാണ് ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും  വിനോദ സഞ്ചാര വകുപ്പും ചേര്‍ന്നാണ്  ലാവണ്യം 2022 എന്ന പേരില്‍ അരങ്ങൊരുക്കുന്നത്. വൈകിട്ട് 5 ന്  ദര്‍ബാര്‍ ഹാൾ മൈതാന വേദിയില്‍  മന്ത്രി പി.രാജീവ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

വിവിധ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും ഉദ്ഘാടന ചടങ്ങിൽ അണിനിരക്കും. ആഘോഷത്തിൻ്റെ ഭാഗമായി വിവിധ കലാ സന്ധ്യകളും അരങ്ങേറും.ദര്‍ബാര്‍ ഹാള്‍ മൈതാനത്തിനു  പുറമെ ഫോര്‍ട്ട്കൊച്ചി ., കടമ്പ്രയാര്‍, ഭൂതത്താന്‍കെട്ട്, പിറവം, പെരുമ്പാവൂര്‍, തിരുമാറാടി, പാമ്പാക്കുട, വൈപ്പിന്‍ എന്നിവിടങ്ങളും  ഓണാഘോഷ പരിപാടികൾക്ക് വേദിയാകും

ഓണ ലഹരിയിൽ സംസ്ഥാന തലസ്ഥാനം; സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കം

ഓണ ലഹരിയിൽ സംസ്ഥാന തലസ്ഥാനം. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷ പരിപാടികൾക്ക് ഔദ്യോഗിക തുടക്കം കുറിക്കും. ഏറെ പുതുമകളോടെയാണ് ഒരിടവേളക്ക് ശേഷം ടൂറിസം വകുപ്പ്  ഓണാഘോഷ പരിപാടികൾ സജ്ജമാക്കിയിരിക്കുന്നത്.

ഇന്ന് മുതൽ സെപ്റ്റംബർ12 വരെ തലസ്ഥാനം അക്ഷരാർത്ഥത്തിൽ ഉത്സവ ലഹരിയിലാകും. ആഘോഷത്തിന്റെ വരവറിയിച്ചുകൊണ്ട് കഴിഞ്ഞദിവസം അനന്തപുരിയിൽ പുലികളി ഉൾപ്പെടെ അരങ്ങേറിയത് ഏവരുടെയും ശ്രദ്ധയാകർഷിച്ചു.

വൈകീട്ട് ആറിന് തിരുവനന്തപുരം കനകകുന്നിൽ കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിക്കുന്ന ഇലഞ്ഞിത്ത മേളത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കും.

ദേശീയ പുരസ്കാര ജേതാവ് അപർണ്ണാ ബാലമുരളി, സിനിമാ താരം ദുൽഖർ സൽമാൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളാവും. തുടർന്ന് കൈരളി ടി വി യുടെ ആഭിമുഖ്യത്തിൽ വിജയ് യേശുദാസ് ,റിമി ടോമി എന്നിവർ നയിക്കുന്ന മെഗാ ഗാനമേള അരങ്ങേറും. 32 വേദികളിലായാണ് ഇത്തവണ ഓണാഘോഷ പരിപാടികൾ അരങ്ങേറുന്നത്.

കേരളത്തിന്റെ തനത് കലാരൂപങ്ങൾക്കൊപ്പം അധുനിക കലകളും സംഗീത ദൃശ്യ വിരുന്നും ആയോധന പ്രകടനവുമെല്ലാം ഇത്തവണ ഓണം വാരാഘോഷത്തിന്റെ മാറ്റ് കൂട്ടും. സെപ്തംബർ 12 ന് വൈകിട്ട് ആഞ്ച് മണിക്ക് വെള്ളയമ്പലം മുതൽ കിഴക്കെക്കോട്ട വരെയുള്ള വർണ്ണാഭമായ ഘോഷയാത്രയോടെ ഈ വർഷത്തെ ഓണം വരാഘോഷത്തിന് സമാപനമാവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News