
കേരളാ ടൂറിസം ഉണർവിന്റെ പാതയിലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കേരളം സർവകാല റെക്കോർഡിലേക്കെത്തിയിരിക്കുകയാണ്, യാത്രകൾ ചെയ്യുന്നതിനൊപ്പം സഞ്ചാര കേന്ദ്രങ്ങളുടെ പരിപാലനവും ലക്ഷ്യമാക്കിയുള്ള ഉത്തരവാദിത്വ ടൂറിസമാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൈരളി ന്യൂസിനോട് പ്രതികരിച്ചു.
പ്രതിസന്ധിയുടെ കാലം കടന്ന് കേരളം ടൂറിസം ഉണർവിന്റെ പാതയിലേക്കെത്തിയിരിക്കുകയാണ്, ടൈംസ് മാഗസിൻ തെരഞ്ഞെടുത്ത ലോകത് കണ്ടിരിക്കേണ്ട 50 ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് കേരളം,
ടൂറിസത്തിന് ഇത് ഏറ്റവും മികച്ച സമയമാണെന്നും കാരവൻ ടൂറിസം അടക്കമുള്ള വൈവിധ്യമായ പദ്ധതികൾ ഇനിയും അണിയറയിലാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. യാത്രകൾ പോകാനുള്ള ആളുകളുടെ താല്പര്യം ഇരട്ടിച്ചിരിക്കുകയാണ്.
കൊവിഡിന് ശേഷം റിവഞ്ച് ടൂറിസം ശക്തിയാർജ്ജിച്ചിരിക്കുകയാണ് ,ഈ സാധ്യത കൂടിയാണ് റിവഞ്ച് ഓണം എന്ന ആശയത്തിന് പിന്നിൽ കൂടുതൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര പോകുന്നതിനൊപ്പം പോകുന്നയിടങ്ങൾ പരിപാലിക്കാനുള്ള ഉത്തരവാദിത്വം കൂട്ടുത്തരവാദിത്തത്തോടെ ജനങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here