അഭിരാമിയെ കടിച്ചത് കഴുത്തില്‍ ബെല്‍റ്റും തുടലുമുള്ള ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായെന്ന് അമ്മ

പത്തനംതിട്ടയില്‍ പേവിഷബാധയെത്തുടര്‍ന്ന് മരിച്ച 12 വയസ്സുകാരി അഭിരാമിയെ കടിച്ചത് വളര്‍ത്തുനായയെന്ന് അമ്മ. നായയുടെ കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നുവെന്നാണ് കുട്ടി പറഞ്ഞതെന്നും ജര്‍മ്മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായയാണ് കുട്ടിയെ കടിച്ചതെന്നും അമ്മ രജനി പറഞ്ഞു.

ആരുടെയോ വീട്ടില്‍ വളര്‍ത്തിയ നായ പേ വിഷബാധ സംശയിച്ച് ഇറക്കി വിട്ടതായിരിക്കാമെന്ന് രജനി പറഞ്ഞു. അല്ലാതെ ജെര്‍മന്‍ ഷെപ്പേഡ് നായ തെരുവില്‍ അലഞ്ഞുനടക്കാനിടയില്ലല്ലോയെന്നും രജനി ചോദിച്ചു.

കടിയേറ്റ കുട്ടിയെയും കൊണ്ട് ചെല്ലുമ്പോള്‍ പെരുനാട് ആശുപത്രി പൂട്ടിയ നിലയിലായിരുന്നുവെന്നും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും അമ്മ പറഞ്ഞു.

നായകടി ഏറ്റു മരിച്ച അഭിരാമിക്ക് പേവിഷബാധ ഏറ്റതായി സ്ഥിരീകരിച്ചിരുന്നു . പൂനയിലെ ലാബിൽ നടന്ന പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയോടെയാണ് റാന്നി സ്വദേശിനി അഭിരാമി മരിച്ചത്.

തെരുവുനായയുടെ കടിയേറ്റ് 12 വയസ്സുകാരി മരിച്ചത് അങ്ങേയറ്റം ദുഃഖകരമായ സംഭവം: മന്ത്രി വീണാ ജോര്‍ജ്. തെരുവുനായയുടെ കടിയേറ്റ് 12 വയസ്സുകാരി മരിച്ചത് അങ്ങേയറ്റം ദുഃഖകരമായ സംഭവമെന്ന് മന്ത്രി വീണാ ജോര്‍ജ്.

കുട്ടിക്ക് സാധ്യമായ എല്ലാ ചികിത്സയും നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നുവെന്നും കുട്ടിയുടെ സാമ്പിള്‍ പൂനെയിലെ ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തെരുവുനായയുടെ(street dog) കടിയേറ്റ 12 വയസ്സുകാരി മരണപ്പെട്ടു. റാന്നി(Ranni) പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയാണ് മരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ മാസം 13നായിരുന്നു കടിയേറ്റത്. കയ്യിലും കാലിലും കണ്ണിന് സമീപവുമാണ് കടിയേറ്റത്. പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയാണ് തെരുവുനായ കുട്ടിയെ കടിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News