നിസ്സഹായാവസ്ഥയിൽ കോവളത്ത് കണ്ടെത്തിയ അമേരിക്കൻ സഞ്ചാരി അന്തരിച്ചു

തിരുവനന്തപുരം: കോവളത്ത് 2021 നവംബറിൽ പോലീസ് കണ്ടെത്തിയ അമേരിക്കന്‍ പൗരന്‍ ഇര്‍വിന്‍ ഫോക്സ് (77) തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് അന്തരിച്ചു. പാലിയം ഇന്ത്യയുടെ പരിചരണത്തിലായിരുന്നു ഇര്‍വിന്‍ കഴിഞ്ഞിരുന്നത്.

കോവളം ബീച്ച് ടൗണിലെ ഒരു ഹോട്ടലിൽ, പട്ടിണിയും വേദനയുമായി പുഴുവരിച്ച നിലയിലാണ് ഇർവിൻ ഫോക്‌സിനെ പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് കേരള സാമൂഹ്യനീതി വകുപ്പിന്റെ സഹായത്തോടെ സാന്ത്വനപരിചരണത്തിൽ പ്രാവീണ്യമുള്ള ജീവകാരുണ്യ സംഘടനയായ പാലിയം ഇന്ത്യയുടെ ഈഞ്ചക്കലിലെ പരിചരണവിഭാഗത്തില്‍ ഇര്‍വിനെ പ്രവേശിപ്പിച്ചു.

ചികിത്സയെ തുടർന്ന് അൽപ്പം സുഖം പ്രാപിച്ച ഇര്‍വിന് സംസാരിക്കാനും എഴുന്നേറ്റിരിക്കുവാനും കഴിഞ്ഞുവെങ്കിലും നടക്കാൻ കഴിയുമായിരുന്നില്ല. സ്വന്തം നാട്ടിലെത്തിക്കാൻ അമേരിക്കൻ കോൺസുലേറ്റിന് ആവശ്യമായ രേഖകൾ ഇല്ലാതിരുന്നതിനാല്‍ അദ്ദേഹത്തെ പാലിയേറ്റീവ് ക്ലിനിക്കിൽ തുടരാന്‍ അനുവദിക്കുകയായിരുന്നു.

ഇർവിൻ ഫോക്സ് കഴിഞ്ഞ 10 വർഷമായി കേരളത്തിലാണ് താമസിച്ചിരുന്നത്. ഒരു വീഴ്ചയെത്തുടർന്ന് ചലനരഹിതനായി കിടപ്പിലായിരുന്ന അദ്ദേഹത്തിന് പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കുവാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു.

മൃതദേഹം തുടര്‍നടപടികള്‍ക്കായി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശാനുസരണമായിരിക്കും അനന്തര നടപടികള്‍ സ്വീകരിക്കുക. പൂന്തുറ പോലീസും പാലിയം ഇന്ത്യ ചേര്‍ന്നാണ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News