കൊല്ലത്ത് വീണ്ടും ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ

കൊല്ലത്ത് വീണ്ടും ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ . ആറ് പുരുഷന്മാരും നാല് സ്ത്രീകളും ഒരു കുട്ടിയുമാണ് പിടിയിലായത് . കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവർ . ഇവർ പിടിയിലായത് കൊല്ലം പള്ളിത്തോട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് .

ശ്രീലങ്കൻ സ്വദേശികൾ കൊല്ലത്ത് പിടിയിലായ സംഭവം മനുഷ്യക്കടത്ത് തന്നെ

ശ്രീലങ്കൻ സ്വദേശികൾ കൊല്ലത്ത് പിടിയിലായ സംഭവം മനുഷ്യക്കടത്ത് തന്നെ. മനുഷ്യക്കടത്തിന് കേസ് രജിസ്റ്റർ ചെയ്തു. 11 പേർക്കെതിരെയാണ് കേസെടുത്തത്. തമിഴ്നാട് കാരക്കാട് നിന്ന് ആസ്ട്രേലിയക്ക് കടക്കാനുള്ള ഇവരുടെ  ആദ്യ ശ്രമം പരാജയപ്പെട്ടു. ഓഗസ്റ്റ് 16നായിരുന്നു ആദ്യ ശ്രമം.

കൊല്ലത്ത്(Kollam) വീണ്ടും മനുഷ്യക്കടത്തിന് ശ്രമം നടക്കുകയായിരുന്നു. ആസ്‌ട്രേലിയക്ക്(Australia) ബോട്ട് മാര്‍ഗ്ഗം കടക്കാന്‍ ശ്രമിച്ച 11 പേരെയാണ് കൊല്ലത്ത് പൊലീസ് പിടികൂടിയത്. 2 പേര്‍ ശ്രീലങ്കന്‍ സ്വദേശികളും 9 പേര്‍ തമിഴ്‌നാട്ടിലെ(Tamil Nadu) ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുള്ളവരുമാണ്. കൂടുതല്‍ പേര്‍ കൊല്ലത്ത് എത്തിയതായി സൂചനയുണ്ട്. തമിഴ്‌നാട് ക്യൂബ്രാഞ്ച് സംഘം ഇവരെ ചോദ്യം ചെയ്യുന്നുണ്ട്.

കഴിഞ്ഞ മാസം 19ന് ശ്രീലങ്കയില്‍ നിന്ന് ചെന്നൈ വിമാനത്താവളം വഴി ടൂറിസ്റ്റ് വിസയില്‍ എത്തിയ ട്രിങ്കോമലൈ സ്വദേശികളായ ആന്റണി കേശവന്‍, പവിത്രന്‍ എന്നീ രണ്ടു പേരെക്കുറിച്ച് നടത്തിയ അന്വേഷണമാണ് മറ്റ് 9 പേരെ കൂടി പോലീസ് പിടികൂടുന്നതിലേക്ക് എത്തിയത്.

തമിഴ്‌നാട് ക്യു ബ്രാഞ്ച് സംഘം കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു അന്വേഷണം. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പ്രകാരം കൊല്ലം ബീച്ച് റോഡിലെ ലോഡ്ജില്‍ നിന്ന് രണ്ട് ശ്രീലങ്കകാരേയും 9 അഭയാര്‍ത്ഥികളേയും കണ്ടെത്തി. തിരിച്ചിനാപ്പള്ളി,ചെന്നൈ,മണ്ഡപം ക്യാമപില്‍ നിന്നുള്ളവരാണ് പിടിയിലായത്.തമിഴ്‌നാട് ക്യു ബ്രാഞ്ച് സംഘവും കൊല്ലത്ത് എത്തി ഇവരെ ചോദ്യം ചെയ്തു.

ആസ്‌ട്രേലിയയിലേക്ക് ആരുടെ ബോട്ടിലാണ് ഇവര്‍ കടക്കാന്‍ ശ്രമിച്ചതെന്ന് അറിയാനുള്ള ശ്രമത്തിലാണ് കേരള പോലീസ്. ശ്രീലങ്കയിലെ ലക്ഷമണനാണ് ഇവരുടെ ഏജന്റെന്നും കണ്ടെത്തി. ലക്ഷമണന്റെ കൊല്ലത്തെ കൂട്ടാളികളെപ്പറ്റി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുമായി കൊല്ലത്ത് നിന്ന് കാനഡയിലേക്ക് പോയ മത്സ്യബന്ധന ബോട്ട് അമേരിക്കന്‍ സേന പിടികൂടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News