Sitaram Yechury: ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കേണ്ടത് മതേതര ജനാധിപത്യ പാര്‍ട്ടികളുടെ ഉത്തരവാദിത്തം: സീതാറാം യെച്ചൂരി

ബീഹാര്‍ മുഖ്യ മന്ത്രി നീതിഷ് കുമാര്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. എകെജി ഭവനിലാണ് കൂടുകാഴ്ച്ച നടന്നത്. ജനാധിപത്യത്തെയും ഭരണഘടനയേയും സംരക്ഷിക്കേണ്ടത് മതേതര ജനാധിപത്യ പാര്‍ട്ടികളുടെ ഉത്തരവാദിത്തമെന്നും ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോകാതെ പോകാതിരിക്കാനുള്ള ക്രമീകരണം ഉണ്ടാകണമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

പ്രതിപക്ഷം ഒന്നിച്ച് നിന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് നീതീഷ് കുമാറും പ്രതികരിച്ചു. മതേതര ജനാധിപത്യ പാര്‍ട്ടികളുടെ ഐക്യത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം അനിവാര്യമാണെന്നും ബീഹാര്‍ മുഖ്യ മന്ത്രി നീതിഷ് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സീതാറാം യെച്ചൂരി പറഞ്ഞു.

പ്രതിപക്ഷ ഐക്യനീക്കത്തിനും 2024 ലോക്‌സഭ തിരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ക്കുമായിയാണ് നിതീഷ് കുമാര്‍ ദില്ലിയില്‍ എത്തിയത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി നിതീഷ് കുമാര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.

ശരദ് പവര്‍ അടക്കം മറ്റ് പ്രതിപക്ഷകക്ഷി നേതാക്കള്‍ എന്നിവരെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ നിതീഷ് കുമാര്‍ കാണും. ബിജെപി സഖ്യം ഉപേക്ഷിച്ച് വിശാല സഖ്യത്തിന്റെ ഭാഗമായി ബിഹാറില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷമുള്ള നിതീഷിന്റെ ആദ്യ ദില്ലി സന്ദര്‍ശനമാണ്.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തി പിന്തുണ ഉറപ്പിക്കാനും നിതീഷ് കുമാറിന് പദ്ധതിയുണ്ട്. ശരദ് പവര്‍ അടക്കം മറ്റ് പ്രതിപക്ഷകക്ഷി നേതാക്കള്‍ എന്നിവരെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ നിതീഷ് കുമാര്‍ കാണും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News