അമലപോൾ നായികയാവുന്ന ടീച്ചറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അതിരന് ശേഷം വിവേക് സംവിധാനം ചെയ്ത ടീച്ചറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നട്ട് മഗിന്റെ ബാനറിൽ വരുൺ ത്രിപുരനേനിയും അഭിഷേക് രാമിസെട്ടിയും ജി.പ്രിഥ്വിരാജും വിടിവി ഫിലിംസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കി. ഷാജികുമാർ ആണ് തിരക്കഥ.

സൂഫി പറഞ്ഞ കഥയ്ക്ക് ശേഷം അനു മൂത്തേടത്ത് കാമറ നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം ഡോൺ വിൻസെന്റ്. എഡിറ്റർ: മനോജ്. പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി, കോസ്റ്റ്യൂം: ജിംഷാദ് ഷംസുദ്ദിൻ. മേയ്ക്കപ്പ്: അമൽ ചന്ദ്രൻ. ഗാനരചന: അൻവർ അലി, യുഗഭാരതി, വിനായക് ശശികുമാർ. ക്രിയേറ്റിവ് പ്രൊഡ്യൂസർ: ജോവി ഫിലിപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News