കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിനായി സർക്കാർ 100 കോടി അനുവദിച്ചു

കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിനായി സർക്കാർ 100 കോടി അനുവദിച്ചു. കുടിശികയും ഓഗസ്റ്റ് മാസത്തെ ശമ്പളവും നൽകും. കെഎസ്‌ആർടിസിക്ക്‌ സർക്കാർ നൽകുന്ന സഹായം ഒന്നാംതീയതിതന്നെ കൈമാറുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. അഞ്ചിനുമുമ്പ് ബോർഡ് ശമ്പളം നൽകണം.

ഓരോ ഡിപ്പോയിലും 10 മുതൽ 20 ബസിന്റെ പരിപാലനത്തിന് മെക്കാനിക്കൽ വിഭാഗം ജീവനക്കാരെയും സർവീസ് ഓപ്പറേഷന് നിശ്ചിത ഡ്രൈവർമാരെയും കണ്ടക്ടർമാരെയും ഒരു ടീമായി ചുമതലപ്പെടുത്തും. പരാതികൾ പരിഹരിക്കാനുള്ള അഡ്വൈസറി ബോർഡിൽ മാനേജ്മെന്റ്‌, ജീവനക്കാർ, യാത്രക്കാർ, നിയമസഭാ പ്രാതിനിധ്യമുള്ള പാർടി എന്നിവരുടെ പ്രതിനിധികളുണ്ടാകും.

ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ സർവീസുകളിൽ ആദ്യഘട്ടം സിംഗിൾ ഡ്യൂട്ടി നടപ്പാക്കും. പരിഷ്കാരങ്ങളിലൂടെ ദിവസം 600 മുതൽ 800 വരെ ബസ്‌ ഓപ്പറേറ്റ് ചെയ്യാനാകും. 25 കോടി രൂപവരെ പ്രതിമാസം അധിക വരുമാനമുണ്ടാകും. പരിഷ്കാരങ്ങൾ ഒക്ടോബർ ഒന്നുമുതൽ മൂന്നുമാസത്തിനുള്ളിൽ നടപ്പാക്കണമെന്ന് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News