സൂര്യ @25; നടിപ്പിൻ നായകൻ വെള്ളിത്തിരയിലെത്തിയിട്ട് കാൽ നൂറ്റാണ്ട്

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടൻ സൂര്യ വെള്ളിത്തിരയിലെത്തിയിട്ട് 25 വർഷം തികയുന്നു.  ദേശീയ അവാഡ് അടക്കമുള്ള അം​ഗീകാരങ്ങളും കൈ നിറയെ സിനിമകളുമായി 25വർഷത്തിനിപ്പുറവും ജൈത്രയാത്ര തുടരുകയാണ് തമിഴകത്തിന്റെ നടിപ്പിൻ നായകൻ. ശരിക്കും വളരെ മനോഹരവും അനു​ഗ്രഹീതവുമായ 25 വർഷങ്ങൾ എന്നാണ് പോയനാളുകളെ സൂര്യ വിശേഷിപ്പിച്ചിരിക്കുന്നത്. സ്വപ്‍നവും വിശ്വാസവും എന്നും സന്തോഷം പങ്കുവച്ചുള്ള ട്വീറ്റിൽ സൂര്യ കുറിച്ചു.

സൂര്യ എന്ന കഥാപാത്രമായാണ് താരം ആദ്യമായി കാമറയ്ക്ക് മുന്നിലെത്തിയത്. ‘നേറുക്ക് നേർ’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ബാല സംവിധാനം ചെയ്‍ത ‘നന്ദ’യിലൂടെയാണ് ശ്രദ്ധ നേടിയത്. ‘വാരണം ആയിരം’, ‘അയൻ’, ‘സിങ്കം’, ‘സിങ്കം 2’, ‘ഗജിനി’, ‘കാക്കാ കാക്കാ’ തുടങ്ങി ‘സൂരറൈ പോട്ര്’, ‘ജയ് ഭീം’ എന്നിങ്ങനെ സൂര്യയുടെ ഹിറ്റ് ചിത്രങ്ങളുടെ നിര വലുതാണ്.

കരിയറിലെ നാൽപ്പത്തിരണ്ടാം ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ബി​ഗ് ബജറ്റ് ആക്ഷൻ സിനിമയാണ്. സൂര്യയും വെട്രിമാരനും ഒന്നിച്ചുള്ളത് ‘വാടിവാസൽ’ ആണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. സിനിമ ഡിസംബറിൽ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. സൂരറൈ പോട്രിനു ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലും സൂര്യ നായകനാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News