കോട്ടയം വടവാതൂരിൽ വൻ ലഹരിമരുന്ന് വേട്ട

കോട്ടയം വടവാതൂരിൽ വൻ ലഹരിമരുന്ന് വേട്ട.ഇവിടെ നിന്നും നിരോധിത പാൻമസാലയുടെ നിർമ്മാണ യൂണിറ്റ് കണ്ടെത്തി. കളത്തിപ്പിടി സ്വദേശി സരുൺ ശശിയെ കസ്റ്റഡിയിൽ എടുത്തു .

Rain | സംസ്ഥാനത്ത് മഴ കനക്കാൻ സാധ്യത

സംസ്ഥാനത്ത് ഉത്രാട ദിനത്തിലും മഴ കനക്കാൻ സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. എറണാകുളം,ഇടുക്കി ,കോഴിക്കോട്,മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലർട്ട്.

തിരുവനന്തപുരം,കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം ,തൃശൂർ ,പാലക്കാട്,വയനാട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. പടിഞ്ഞാറൻ കാറ്റ് ശക്തമാവുന്നതും ചക്രവാത ചുഴിയുടെ സാനിധ്യവുമാണ് മഴ കനക്കുന്നതിന്റെ കാരണം.

മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. ഇന്നും നാളെയും കേരള തീരത്തു മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
മലയോര – തീര മേഖലയിലും യാത്രാവിലക്ക് നിലവിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here