Bharat Biotech:ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്‌സിന് അനുമതി

(Bharat Biotech)ഭാരത് ബയോടെക്കിന്റെ കൊവിഡ് നേസല്‍ വാക്‌സിന് അനുമതി. അടിയന്തര ഉപയോഗത്തിനാണ് ഭാരത് ബയോടെക്കിന്റെ കൊവിഡ് നേസല്‍ വാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്.

18 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് ഉപയോഗ അനുമതി ലഭിച്ചത്. രാജ്യത്ത് ആദ്യമായാണ് നേസല്‍ കൊവിഡ് വാക്‌സിന് അനുമതി നല്‍കുന്നത്.
മൂക്കിലൂടെ നല്‍കുന്ന നേസല്‍ കൊവിഡ് വാക്‌സിന് അനുമതി നല്‍കിയത് കൊവിഡിനെതിരായുള്ള പോരാട്ടത്തിന് കൂടുതല്‍ കരുത്ത് പകരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു.

കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ശാസ്ത്ര, ഗവേഷണ രംഗത്ത് ഉണ്ടായ ഇന്ത്യയുടെ മുന്നേറ്റത്തിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചാൽ അത് സാക്ഷികൾക്ക് ഭീഷണി : യുപി സർക്കാർ

സിദ്ദിഖ് കാപ്പന് ജാമ്യം നൽകുന്നതിനെതിരെ യുപി സർക്കാർ രംഗത്ത് . കാപ്പന് ജാമ്യം നൽകരുതെന്ന് യുപി സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞു .തീവ്രവാദ പ്രവർത്തനത്തിന് പണം നൽകുന്ന സംഘടനകളുമായി കാപ്പന് ബന്ധമുണ്ടെന്നും സിദ്ദിഖ് കാപ്പൻ സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ആണെന്നും പോപ്പുലർ ഫ്രണ്ട് അൽക്വയ്ദയുമായി ബന്ധമുള്ള സംഘടനയെന്നും യു പി സർക്കാർ പറഞ്ഞു .

അതോടൊപ്പം കാപ്പന്റെ അക്കൗണ്ടിലേക്ക് സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളിലായി വന്ന 45,000 രൂപയുടെ ഉറവിടം വ്യക്തമല്ല, അത് വിശദീകരിക്കാൻ കാപ്പന് കഴിഞ്ഞിട്ടില്ല എന്നും യുപി സർക്കാർ സത്യവാംങ്മൂലത്തിൽ കൂട്ടിച്ചേർത്തു .

കാപ്പന് ജാമ്യം ലഭിച്ചാൽ അത് സാക്ഷികൾക്ക് ഭീഷണിയാണ് എന്നും യുപി സർക്കാർ പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News