വെറും രണ്ടേ രണ്ടു സ്‌റ്റെപ്പിൽ ബീഫ് വരട്ട് തയാറാർ

ബീഫ് വരട്ട്

1.വെളിച്ചെണ്ണ – മൂന്നു ചെറിയ സ്പൂൺ

2.തേങ്ങ – അരമുറി, ചുരണ്ടിയത്

ചുവന്നുള്ളി – പത്ത്

വെളുത്തുള്ളി – അഞ്ച് അല്ലി

കുരുമുളക് – പത്ത് മണി

കറിവേപ്പില – ഒരു തണ്ട്

3.മുളകുപൊടി – രണ്ടു ചെറിയ സ്പൺ

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ

മസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

4.നെയ്യില്ലാത്ത ബീഫ് – ഒരു കിലോ. കഷണങ്ങളാക്കിയത്

5.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വറുക്കുക. തേങ്ങ ചുവപ്പു നിറമാകുമ്പോൾ വാങ്ങി ചൂടാറാൻ വയ്ക്കണം. ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു തരുതരുപ്പായി അരച്ചെടുക്കുക.

∙ബീഫ് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു വേവിച്ചെടുക്കണം. ഇതിലേക്ക് തേങ്ങ അരച്ചതു ചേർത്തു തട്ടിപ്പൊത്തി വച്ച് വേവിച്ചെടുക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News