മുട്ട് വേദന മാറിയില്ലേ ? എങ്കിൽ ഇത് പരിശോധിക്കൂ

നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമ്മെ അലട്ടാറുണ്ട്. ഇവയില്‍ പലതും നിസാര കാരണങ്ങള്‍ കൊണ്ട് ഉണ്ടാവുകയും നിസാരമായിത്തന്നെ പരിഹരിക്കാൻ സാധിക്കുകയും ചെയ്യുന്നതാണ്. ധാരാളം പേര്‍ പരാതിപ്പെടാറുള്ളൊരു ആരോഗ്യപ്രശ്നമാണ് മുട്ടുവേദന. പല കാരണങ്ങള്‍ കൊണ്ടും മുട്ടുവേദനയുണ്ടാകാം. ചിലര്‍ക്ക് അത് പെട്ടെന്ന് തന്നെ ഭേദപ്പെട്ട് പോകാം. ചിലര്‍ക്ക് ഫിസിയോതെറാപ്പി പോലുള്ള ചികിത്സ കൊണ്ട് ഇത് ഭേദപ്പെടുത്താം. എന്നാല്‍ ചിലര്‍ക്ക് നിര്‍ബന്ധമായുംസര്‍ജറി വേണ്ടി വരാം.

ഒന്ന്…

മുട്ടിന്‍റെ ഘടനയില്‍ തന്നെ വ്യത്യാസം വന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. നടക്കുമ്പോഴും കാലുകള്‍ നിവര്‍ത്തി ഇരിക്കുമ്പോഴുമെല്ലാം ഇക്കാര്യം മസിലാക്കാൻ സാധിക്കും. മുട്ടിന് വളവ് ഉണ്ട് എങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത് കാലം പോകും തോറും കൂടിവരാനാണ് സാധ്യത. അങ്ങനെയെങ്കില്‍ സര്‍ജറി മാത്രമാകും ഇതിന് പരിഹാരം.

രണ്ട്…

മുട്ടിന്‍റെ ചലനം പരിമിതമായിക്കൊണ്ടിരിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. നടക്കാനോ, പടികള്‍ കയറാനോ, ഇറങ്ങാനോ ഉള്ള ബുദ്ധിമുട്ടെല്ലാം ഇത്തരത്തില്‍ പരിശോധിക്കേണ്ടതാണ്. ഈ വിഷമതകള്‍ നേരിടുന്നുവെങ്കില്‍ തീര്‍ച്ചയായും കരുതലെടുക്കുക. മുട്ടിന് സര്‍ജറി ആവശ്യമാണെന്നാണ് ഈ പ്രശ്നങ്ങള്‍ നല്‍കുന്ന സൂചന.

മൂന്ന്…

സാധാരണഗതിയില്‍ ശരീരവേദന അനുഭവപ്പെടുമ്പോള്‍ ഇതില്‍ നിന്ന് ആശ്വാസം ലഭിക്കാനായി നാം വേദനസംഹാരികള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ വേദനസംഹാരികള്‍ ഏല്‍ക്കാതിരിക്കുന്ന വിധത്തില്‍ മുട്ടുവേദന എത്തുന്നു എങ്കില്‍ അതും അധികരിച്ച അവസ്ഥയാണെന്ന് മനസിലാക്കാം. ഈ ഘട്ടത്തിലും സര്‍ജറിക്ക് തന്നെയാകാം കൂടുതല്‍ സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News