കേരളത്തിന്റെ ബദല്‍ രാഷ്ട്രീയ നിലപാടിനെ രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു:മുഖ്യമന്ത്രി|Pinarayi Vijayan

കേരളത്തിന്റെ ബദല്‍ രാഷ്ട്രീയ നിലപാടിനെ രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും വായിക്കേണ്ട പത്രമായി ദേശാഭിമാനി മാറിയെന്നും മത്സര രംഗത്തും വ്യതിരിക്തമായ രാഷ്ടീയ വ്യക്തിത്വമാണ് ദേശാഭിമാനി ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം ഇപ്പോള്‍ പ്രത്യേക സാഹചര്യം അഭിമുഖീകരിക്കുകയാണ്. പരമാധികാരം തന്നെ അപകടപ്പെടുത്തുന്ന നീക്കങ്ങള്‍ നടക്കുന്നു. ഭരണഘടനയെ തകര്‍ക്കാനുള്ള ചില ശ്രമങ്ങള്‍ രാജ്യത്ത് നടക്കുന്നു. ഇതിനെതിരായി കാവലാളായി നില്‍ക്കുക എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ബദല്‍ രാഷ്ട്രീയ നിലപാടിനെ രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു.

ജാതീയത വര്‍ഗീയത എന്നിവക്കെതിരായ പോരാട്ട ചരിത്രമാണ് ഇടതുപക്ഷ മാധ്യമ ചരിത്രം. വികസനത്തിന്റെ ഇടതുപക്ഷ ബദലിനെ ദുര്‍ബലപ്പെടുത്താന്‍ നീക്കം നടക്കുന്നു. തീവ്രവലതുപക്ഷത്തിന്റെ അജണ്ടകളെ തിരിച്ചറിയാന്‍ വൈകരുത്. മാധ്യമ സ്വാതന്ത്ര്യം നിലനില്‍ക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്. ജനാധിപത്യവും മതനിരപേക്ഷതയും നിലനിന്നാലേ മാധ്യമ സ്വാതന്ത്ര്യം നിലനില്‍ക്കൂവെന്നും അറിയാനുള്ള സ്വാതന്ത്ര്യം നിലനില്‍ക്കണമെന്നും എന്നാല്‍ ചില മാധ്യമങ്ങള്‍ ഇത് മറന്നുപോകുന്നുവെന്നും മുഖ്യമന്ത്രി ഉദ്ഘാടന വേളയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel