CISF:രാജ്യത്ത് വിമാനത്താവളങ്ങളിലെ സി.ഐ.എസ്.എഫ് സുരക്ഷ വെട്ടിക്കുറച്ച് കേന്ദ്രം

രാജ്യത്ത് വിമാനത്താവളങ്ങളിലെ സി.ഐ.എസ്.എഫ്(CISF) സുരക്ഷ വെട്ടിക്കുറച്ചു. സുരക്ഷാചുമതല സ്വകാര്യ കമ്പനികളുമായി പങ്കുവെക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. യുവാക്കളുടെ തൊഴിലവസരം ഇല്ലാതാക്കുന്ന ഈ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാംഗം വി.ശിവദാസന്‍ കേന്ദ്ര ആഭ്യമന്ത്രി അമിത്ഷാക്ക് കത്തയച്ചു

മുപ്പതിനായിരത്തിലധികം സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരാണ് രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നത്. ഇതില്‍ പത്ത് ശതമാനം പോസ്റ്റുകള്‍ വെട്ടികുറച്ച് 3,049 ഉദ്യോഗസ്ഥരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചത്. സി.ഐ.എസ്.എഫിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന വിമാനത്താവള സുരക്ഷ സ്വകാര്യ കമ്പനികളുമായി പങ്കുവെക്കുന്നതിന്റെ ഭാഗമാകാം ഈ തീരുമാനമെന്നാണ് വിമര്‍ശനം.

രാജ്യത്തെ മുംബൈ, അഹമ്മദാബാദ്, ജയ്പ്പൂര്‍, ലക്‌നൗ, ഗുവാഹത്തി, തിരുനന്തപുരം, മംഗലാപുരം വിമാനത്താവളങ്ങള്‍ നിയന്ത്രിക്കുന്നത് നിലവില്‍ അദാനി ഗ്രൂപ്പാണ്.വിമാനത്താവള സുരക്ഷയില്‍ നിന്ന് സി.ഐ.എസ്.എഫ് ഭടന്മാരെ വെട്ടികുറക്കുമ്പോള്‍ സുരക്ഷ ഭീഷണിക്കൊപ്പം യുവാക്കളുടെ സ്ഥിരംതൊഴില്‍ ലക്ഷ്യത്തിന് കൂടിയാണ് തിരിച്ചടിയാകുന്നത്. അതിനാല്‍ ഈ തീരുമാനം പിന്‍വലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് അയച്ച കത്തില്‍ സിപിഐ എം രാജ്യസഭാംഗം വി.ശിവദാസന്‍ ആവശ്യപ്പെട്ടു.

സൈന്യത്തിലെ അഗ്‌നിപഥ് പദ്ധതി രാജ്യത്ത് വിവാദങ്ങള്‍ക്കും യുവാക്കളുടെ വലിയ പ്രക്ഷോഭങ്ങള്‍ക്കും കാരണമായിരുന്നു. അതെല്ലാം തള്ളി പദ്ധതിയുമായി കേന്ദ്രം മുന്നോട്ടുപോവുകയാണ്. നാല് വര്‍ഷത്തെ സൈനിക സേവനത്തിനായി യുവാക്കളുടെ റിക്രൂട്ടുമെന്റും പുരോഗമിക്കുന്നു. അതിനിടയിലാണ് വിമാനത്താവളങ്ങളിലെ സുരക്ഷ ഭടന്മാരെ വെട്ടിക്കുറച്ച് സി.ഐ.എസ്.എഫില്‍ കൂടി ജോലി സാധ്യത കുറക്കുകയാണ് കേന്ദ്രം. സൈന്യത്തിലെ സ്ഥിരം ജോലിക്ക് പകരം സ്വകാര്യ കമ്പനികളുടെ സെക്യുരിറ്റി ഗാര്‍ഡുകളായി യുവാക്കളെ മാറ്റാനാണ് കേന്ദ്ര നീക്കമെന്ന വിമര്‍ശനവും ശക്തമാവുകയാണ്.

Jammu Kashmir:ജമ്മു കശ്മീരില്‍ ഭീകരരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍;2 ഭീകരരെ വധിച്ചു

(Jammu Kashmir)ജമ്മു കശ്മീരിലെ അനന്തനാഗില്‍ ഭീകരരും ജമ്മു കശ്മീര്‍ പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ വധിച്ചു.

ഏറ്റുമുട്ടല്‍ തുടരുകയാണ്. സൈന്യവും ദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട്.

പൊഷ്‌ക്രെരി മേഖലയിലാണ് ഏറ്റുമുട്ടല്‍. ജനവാസ മേഖലയായതിനാല്‍ ഏറ്റുമുട്ടല്‍ അവസാനിക്കുന്നതുവരെ ആളുകള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News